Friday, July 30, 2010

NOAH'S ARK - Part 2

ഭുമിയില്‍ വെള്ളം താന്നു തുടങ്ങി പെട്ടകം അരരാത് പര്‍വതത്തില്‍ ഉറച്ചു നോഹ അതിനു വെളിയില്‍ വന്നു അവിടെ പര്‍വതത്തിന്റെ മുകളില്‍ ഒരു യാഗ പീഠം പണിതുദൈവത്തിനു യാഗം കഴിച്ചു. ദൈവം അവിടെ ഇറങ്ങി വന്നു അവനുമായി ഒരു ഉടമ്പടി ചെയ്തു. ഉടമ്പടിയുടെ അടയാളമായി ദൈവം ആകാശത്ത് ഒരു വില്ല് വച്ചു, ഇന്നും കാര്‍മേഘം വന്നാല്‍ അതില്‍ സൂര്യ പ്രഭ എത്തുമ്പോള്‍ വാഗ്ദത്തം ആയ വില്ല് തെളിഞ്ഞു വരും. ആ വില്ല് ആകാശത്തിന്റെ കിളിവാതില്‍ തുറന്നു ഇനി നിന്നെ മുക്കി കളകയില്ല എന്ന് ഒര്പ്പിക്കുന്നു. ദൈവമക്കളുടെ കഷ്ടത്തിന്റെ കാര്‍മേഘം തെളിയുമ്പോള്‍ നീതി സൂര്യന്‍ ആയ ദൈവം വാഗ്ദത്തം ആകുന്ന മഴവില്ല് തെളിച്ചു ഭയപെടെണ്ട ഈ കഷ്ടം നിന്നെ മുക്കി കളയില്ല നിന്നു പറയുന്നു. ഇതു വായിക്കുന്ന പ്രിയപെട്ടവരെ ഇറങ്ങി മുകളിലേക്ക് നോക്കൂ, ആശ്വാസത്തിന്റെ വാഗ്ദത്തം നിങ്ങള്‍ കാണുന്നില്ലേ.
                
                   1 peter 3:19 ല്‍ കര്‍ത്താവു മരിച്ചു അടക്കപെട്ട ശേഷം പാതാളത്തില്‍ ചെന്ന് നോഹ യുടെ കാലത്ത് ഈ വാര്‍ത്ത‍ അറിയാതെ അവസരം കിട്ടാതെ നല്ല മനസാക്ഷി സൂക്ഷിച്ചു മരിച്ച ആളുകളോട് സുവിശേഷം അറിയിക്കയും അവരെ ഉയരങ്ങളില്‍ കൊണ്ട് പോകയും ചെയ്തു. ഇവിടുത്തെ തമാസത്തെ കുറിച്ചാണ് ധനവന്റെയും ലാസരിന്റെയും കഥയിലൂടെ കര്‍ത്താവു പറഞ്ഞത്. ഇന്ന് ലാസര്‍ കിടന്ന സ്ഥലത്ത് ആരും ഇല്ല. ഇന്നത്തെ പോലെ ഈ നല്ല വാര്‍ത്ത‍ അന്ന് ദൈവം ലോകത്തിനു കൊടുത്തിരുന്നില്ല അഥവാ നോഹ പ്രസംഗിച്ചില്ല. അതിനാല്‍ നീതിമാനായ ദൈവം അവര്‍ക്ക് അവസരം കൊടുത്തു ഇന്ന് പലരും പള്ളി പണിയുന്നത് കുടുംബത്തിനു വേണ്ടി ആണ്. മക്കള്‍ക്ക്‌ ഒരു പ്രസ്ഥാനം.ഞാന്‍ P.G varghese നെ ഓര്‍ക്കുന്നു കര്‍ത്താവില്‍ എന്‍റെ സ്നേഹിതനും സഹോദരനും ആണ് അദേഹം താന്‍ ച്യ്തിരുന്ന വേലയില്‍ നിന്നു വിരമിച്ചപ്പോള്‍  Joy Thomas നെ ഏല്പിച്ചു അതു അനേകര്‍ക്ക്‌ ഒരു മാതൃക ആണ്. ഈ പണി ആരുടേയും സ്വന്തം അല്ല എന്നാല്‍ എല്ലാ കാലത്തും ദൈവം തന്‍റെ വേലയ്ക്കു ഓരോരുത്തരെ തിരഞ്ഞു എടുക്കുന്നു ശിസ്രൂഷ കഴിഞ്ഞവരെ ദൈവം തിരശീലക്കു അപ്പുറത്തേക്ക് വിടുന്നു. 
                    നോഹയുടെ പെട്ടകം സ്നാനതിനു ഒരു മുന്കുറി എന്ന വാക്യം ആണ് എല്ലാവരും എടുക്കുന്നത് അതു സ്നാനത്തെ കുറിക്കുന്നു ഇതു ഈ ലോകത്തില്‍ ദൈവത്തെ അനുസരിക്കുന്ന ഒരു കല്‍പ്പന അതിനു അപ്പുറത്ത് matthew 24:36-39 വരെ കര്‍ത്താവിന്റെ രണ്ടാം വരവിനെ കാണിക്കുന്നു . മഴ കാണാത്ത സ്ഥലത്ത് മഴ പോലെയും മനുഷ്യര്‍ വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും തിന്നും കുടിച്ചും കാലം കഴിക്കും അങ്ങനെ അറിയാത്ത നാഴികയില്‍ കര്‍ത്താവു വരികയും അനേകര്‍ കൈവിട പെടുകയും ചെയ്യും Luke 17:22-27 കര്‍ത്താവു ശിഷ്യന്‍ മാരോട് പറഞ്ഞു മനുഷ്യ പുത്രന്റെ ഒരു ദിവസം കാണാന്‍ ആഗ്രഹിക്കും എന്നാല്‍ കാണുക ഇല്ല ശിഷ്യന്മാര്‍ പോലും പ്രയാസേന രക്ഷ പ്രാപിക്കുന്നു എങ്കില്‍ അഭക്തന്റെയും പാപിയുടെയും അവസ്ഥ എന്താകും ഇന്നത്തെപോലെ അവിടെ ക്രിസ്തു അവിടെ ദൈവ പ്രവര്‍ത്തി എന്ന് പറഞ്ഞു ജനം ഓടും, എങ്ങും എത്തുകയും ഇല്ല 
                         കര്‍ത്താവു പറഞ്ഞു സ്വര്‍ഗത്തില്‍ അനേക വാസ സ്ഥലങ്ങള്‍ ഉണ്ട് ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ നിങ്ങളോട് പറയുമായിരുന്നു. എന്ന് പറഞ്ഞു വീട് ഒരുക്കാന്‍ പോയി, അവിടെ വീട് ഒരുക്കുമ്പോള്‍ ഇവിടെ പരിശുധല്മാവ് എന്ന മദ്യസ്തനെ അയച്ചു നീതിയെ കുറിച്ചും ന്യായത്തെ കുറിച്ചും ബോധം തരുന്ന ആത്മാവം ദൈവത്തെ. എന്നാല്‍ കപട വേഷം കെട്ടുന്ന പിശാചു ഈ പരിശുദ്ധ ആത്മാവ് തരും എന്ന് പറയുന്നത് ഈ ഭുമിയിലെ നന്മ ആണ് എന്ന് പറഞ്ഞു ജനത്തെ വഞ്ചിക്കുന്നു . അതിനാല്‍ ജനം പാടുന്നു "ഭൂമിയില്‍ നീ അനുഗ്രഹിക്കപ്പെടും , ജോലിയില്‍ നീ അനുഗ്രഹിക്കപ്പെടും ". ഇന്നും ബുദ്ധിമുട്ടും പ്രയാസവും ശാപം ആണ് എന്ന് പഠിപ്പിക്കപെടുന്നു. അങ്ങനെ എങ്കില്‍ യേശു കര്‍ത്താവിനു കിടക്കാന്‍ ഭൂമിയില്‍ ഇടം ഇല്ലായിരുന്നു ഇതു ശാപം ആണോ? കപ്പല്‍ ഉടമ ആയിരുന്ന പൗലോസ്‌ ഒടുവില്‍ പുതക്കാന്‍ പുതപ്പു പോലും ഇല്ലാത്തവന്‍ ആയി മാറി, അങ്ങനെ എങ്കില്‍ പൗലോസ്‌ എഴുതിയ ലേഘനം വായിക്കുന്ന നീയും ശപിക്കപെടില്ലയോ? ബുദ്ധിമുട്ടും പട്ടിണിയും നുകം ആണ് എങ്കില്‍ ജെറുസലേമിലെ സഭക്ക് ബുദ്ധിമുട്ട് എങ്ങനെ ഉണ്ടായി? നമ്മുടെ വഴിയാത്രയില്‍ അനേകര്‍ നീതി പ്രസംഗികള്‍ എന്ന രൂപത്തില്‍ യാത്ര മുടക്കുന്നവര്‍, ജീവന് ആധാരമായ വസ്ത്രമോ, ഭക്ഷണമോ, പര്പ്പിടമോ അല്ല മറിച്ച് ആത്മാവിന്നു ആധാരം അതു അയച്ചവന്റെ അടുക്കലേക്കു മടങ്ങുക എന്നതാണ്.
                                 ഒരു സംഭവം ഞാന്‍ ഓര്‍പ്പിക്കാം സൈബീരിയയില്‍ നിന്നു മഞ്ഞു കാലത്ത് കൊറ്റി കള്‍ കര്‍ണാടകത്തില്‍ വരാറുണ്ട്, അവയുടെ വഴി സാധാരണ മുംബൈ അടുത്ത് കണ്ടാല എന്ന സ്ഥലത്ത് കൂടെ ആണ് അവിടെ താണ് ചില ദിവസം തങ്ങിയശേഷം ആണ് യാത്ര തുടരുന്നത്. ആ പ്രദേശത്ത് ധാരാളം കോഴി ഫാമുകള്‍ ഉണ്ട്. ഒരിക്കല്‍ ഒരു സംഗം കൊറ്റി കള്‍ അവിടെ വന്നു അതില്‍ ഒന്ന് അബദ്ധ വശാല്‍ ഈ ഫാമില്‍ പെട്ടു . ഫാമില്‍ നല്ല തീറ്റി. ചില ദിവസങ്ങള്‍ക്കു ശേഷം കൊറ്റി കള്‍ ശബ്ദം ഉണ്ടാക്കി ആകാശത് പറന്നു കൂട്ടമായി കര്‍ണാടകയില്‍ എത്തി. നല്ല ഭക്ഷണം ലഭിച്ചതിനാല്‍ ആ ആരു കൊറ്റി മാത്രം പോയില്ല . തിരിച്ചു പോകാന്‍ സമയം ആയപ്പോള്‍ അവ കൂട്ടത്തോടെ വേണ്ടും കണ്ടലയില്‍ എത്തി. ഈ സമയത്ത് ഫാമില്‍ നിന്ന കൊറ്റി ക്ക് ഫാം ഉടമസ്ഥന്‍ ധാരാളം ഭക്ഷണം കൊടുത്തു. വീണ്ടും അവ പറന്നു ഉയര്‍ന്നു സൈബീരിയയെ ലക്‌ഷ്യം ഇട്ടു . കൂട്ടില്‍ കിടന്ന കൊറ്റി ചിറകു അടിച്ചു ഉയരാന്‍ നോക്കി ഭാരം മൂലം പൊങ്ങാന്‍ കഴിഞ്ഞില്ല . ബാക്കി ഉള്ളവ സ്വന്തം നാട്ടിലേക്കു പോയി. ചില ദിവസത്തിന് ശേഷം ഫാം ഉടമ വന്നു ഇതിനെ പിടിച്ചു അന്ന് രാത്രി അവന്റെ തീന്‍ മേശയില്‍ എത്തിച്ചു. സ്നേഹിതരെ ഈ ഫാം ഉടമകള്‍ ആണ് ഇന്നത്തെ പ്രസങ്ങികള്‍. കോടികള്‍ നേടുന്ന ഫാം ഉടമകള്‍ ഇതു വായിക്കുന്ന നിന്റെയും എന്റെയും വീട് അങ്ങ് ദൂരെ ആണ് ഈ വലയില്‍ പെടാതെ ഇരിക്കുക.


        വെളിപാട്‌ 21:16 ആയിരത്തി അഞ്ഞൂറ് മൈല്‍ സമചതുരം ആയ പളുങ്ക് നിര്‍മിതം ആയ കെട്ടിടം ഇതു കര്‍ത്താവു പണിതു. ഇതു സ്വര്‍ഗത്തില്‍ നിന്നു ഇറങ്ങി വരും. നോഹയുടെ പെട്ടകത്തില്‍ മുറി ഉണ്ടായിരുന്നത് പോലെ ഇവിടെ ഭവനങ്ങള്‍ ഉണ്ട്. അതു തങ്ക നിര്‍മിതം ആണ് , അവിടെ പളുങ്ക് കടല്‍ ഉണ്ട് എവിടെ നോക്കിയാലും കര്‍ത്താവിനെ കാണാം. ഇവിടെ ലോകത്തിലെ എല്ലാ മനുഷ്യരെയും അടുക്കിവച്ചാലും മുഴുവന്‍ ആളുകള്‍ക്കും ഇടം ഇല്ല അങ്ങനെ എങ്കില്‍ കര്‍ത്താവിന്റെ രണ്ടാം വരവ് വരെ ലോകത്തില്‍ ജീവിച്ചിരുന്ന എത്ര പേര്‍ അവിടെ കാണും മിസ്രയിം ല്‍ നിന്നു പുറപ്പെട്ടത്തില്‍ 2 , നോഹ യുടെ പെട്ടകത്തില്‍ 8 ഇനി പേര്‍ വിളിക്കുമ്പോള്‍ നമ്മുടെ പേര്‍ കാണുമോ? കര്‍ത്താവു വരാറായി നിത്യവും വില ഉള്ളതും മറന്നു കൊണ്ടുപോകാന്‍ കഴിയാത്ത നിക്ഷേപം ആണ് നേടുന്നത് എങ്കില്‍ അതാണ് ശാപം അതിന്‍റെ അനുഗ്രഹം തീപൊയ്ക തന്നെ. ഈ പ്രസംഗം ആകുന്ന നുകം മുറിച്ചു കര്‍ത്താവിന്റെ മൃദു ആയ നുകം ഏറ്റു നടക്കാം. 
              
     
Related Posts with Thumbnails