Friday, July 30, 2010

NOAH'S ARK - Part 2

ഭുമിയില്‍ വെള്ളം താന്നു തുടങ്ങി പെട്ടകം അരരാത് പര്‍വതത്തില്‍ ഉറച്ചു നോഹ അതിനു വെളിയില്‍ വന്നു അവിടെ പര്‍വതത്തിന്റെ മുകളില്‍ ഒരു യാഗ പീഠം പണിതുദൈവത്തിനു യാഗം കഴിച്ചു. ദൈവം അവിടെ ഇറങ്ങി വന്നു അവനുമായി ഒരു ഉടമ്പടി ചെയ്തു. ഉടമ്പടിയുടെ അടയാളമായി ദൈവം ആകാശത്ത് ഒരു വില്ല് വച്ചു, ഇന്നും കാര്‍മേഘം വന്നാല്‍ അതില്‍ സൂര്യ പ്രഭ എത്തുമ്പോള്‍ വാഗ്ദത്തം ആയ വില്ല് തെളിഞ്ഞു വരും. ആ വില്ല് ആകാശത്തിന്റെ കിളിവാതില്‍ തുറന്നു ഇനി നിന്നെ മുക്കി കളകയില്ല എന്ന് ഒര്പ്പിക്കുന്നു. ദൈവമക്കളുടെ കഷ്ടത്തിന്റെ കാര്‍മേഘം തെളിയുമ്പോള്‍ നീതി സൂര്യന്‍ ആയ ദൈവം വാഗ്ദത്തം ആകുന്ന മഴവില്ല് തെളിച്ചു ഭയപെടെണ്ട ഈ കഷ്ടം നിന്നെ മുക്കി കളയില്ല നിന്നു പറയുന്നു. ഇതു വായിക്കുന്ന പ്രിയപെട്ടവരെ ഇറങ്ങി മുകളിലേക്ക് നോക്കൂ, ആശ്വാസത്തിന്റെ വാഗ്ദത്തം നിങ്ങള്‍ കാണുന്നില്ലേ.
                
                   1 peter 3:19 ല്‍ കര്‍ത്താവു മരിച്ചു അടക്കപെട്ട ശേഷം പാതാളത്തില്‍ ചെന്ന് നോഹ യുടെ കാലത്ത് ഈ വാര്‍ത്ത‍ അറിയാതെ അവസരം കിട്ടാതെ നല്ല മനസാക്ഷി സൂക്ഷിച്ചു മരിച്ച ആളുകളോട് സുവിശേഷം അറിയിക്കയും അവരെ ഉയരങ്ങളില്‍ കൊണ്ട് പോകയും ചെയ്തു. ഇവിടുത്തെ തമാസത്തെ കുറിച്ചാണ് ധനവന്റെയും ലാസരിന്റെയും കഥയിലൂടെ കര്‍ത്താവു പറഞ്ഞത്. ഇന്ന് ലാസര്‍ കിടന്ന സ്ഥലത്ത് ആരും ഇല്ല. ഇന്നത്തെ പോലെ ഈ നല്ല വാര്‍ത്ത‍ അന്ന് ദൈവം ലോകത്തിനു കൊടുത്തിരുന്നില്ല അഥവാ നോഹ പ്രസംഗിച്ചില്ല. അതിനാല്‍ നീതിമാനായ ദൈവം അവര്‍ക്ക് അവസരം കൊടുത്തു ഇന്ന് പലരും പള്ളി പണിയുന്നത് കുടുംബത്തിനു വേണ്ടി ആണ്. മക്കള്‍ക്ക്‌ ഒരു പ്രസ്ഥാനം.ഞാന്‍ P.G varghese നെ ഓര്‍ക്കുന്നു കര്‍ത്താവില്‍ എന്‍റെ സ്നേഹിതനും സഹോദരനും ആണ് അദേഹം താന്‍ ച്യ്തിരുന്ന വേലയില്‍ നിന്നു വിരമിച്ചപ്പോള്‍  Joy Thomas നെ ഏല്പിച്ചു അതു അനേകര്‍ക്ക്‌ ഒരു മാതൃക ആണ്. ഈ പണി ആരുടേയും സ്വന്തം അല്ല എന്നാല്‍ എല്ലാ കാലത്തും ദൈവം തന്‍റെ വേലയ്ക്കു ഓരോരുത്തരെ തിരഞ്ഞു എടുക്കുന്നു ശിസ്രൂഷ കഴിഞ്ഞവരെ ദൈവം തിരശീലക്കു അപ്പുറത്തേക്ക് വിടുന്നു. 
                    നോഹയുടെ പെട്ടകം സ്നാനതിനു ഒരു മുന്കുറി എന്ന വാക്യം ആണ് എല്ലാവരും എടുക്കുന്നത് അതു സ്നാനത്തെ കുറിക്കുന്നു ഇതു ഈ ലോകത്തില്‍ ദൈവത്തെ അനുസരിക്കുന്ന ഒരു കല്‍പ്പന അതിനു അപ്പുറത്ത് matthew 24:36-39 വരെ കര്‍ത്താവിന്റെ രണ്ടാം വരവിനെ കാണിക്കുന്നു . മഴ കാണാത്ത സ്ഥലത്ത് മഴ പോലെയും മനുഷ്യര്‍ വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും തിന്നും കുടിച്ചും കാലം കഴിക്കും അങ്ങനെ അറിയാത്ത നാഴികയില്‍ കര്‍ത്താവു വരികയും അനേകര്‍ കൈവിട പെടുകയും ചെയ്യും Luke 17:22-27 കര്‍ത്താവു ശിഷ്യന്‍ മാരോട് പറഞ്ഞു മനുഷ്യ പുത്രന്റെ ഒരു ദിവസം കാണാന്‍ ആഗ്രഹിക്കും എന്നാല്‍ കാണുക ഇല്ല ശിഷ്യന്മാര്‍ പോലും പ്രയാസേന രക്ഷ പ്രാപിക്കുന്നു എങ്കില്‍ അഭക്തന്റെയും പാപിയുടെയും അവസ്ഥ എന്താകും ഇന്നത്തെപോലെ അവിടെ ക്രിസ്തു അവിടെ ദൈവ പ്രവര്‍ത്തി എന്ന് പറഞ്ഞു ജനം ഓടും, എങ്ങും എത്തുകയും ഇല്ല 
                         കര്‍ത്താവു പറഞ്ഞു സ്വര്‍ഗത്തില്‍ അനേക വാസ സ്ഥലങ്ങള്‍ ഉണ്ട് ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ നിങ്ങളോട് പറയുമായിരുന്നു. എന്ന് പറഞ്ഞു വീട് ഒരുക്കാന്‍ പോയി, അവിടെ വീട് ഒരുക്കുമ്പോള്‍ ഇവിടെ പരിശുധല്മാവ് എന്ന മദ്യസ്തനെ അയച്ചു നീതിയെ കുറിച്ചും ന്യായത്തെ കുറിച്ചും ബോധം തരുന്ന ആത്മാവം ദൈവത്തെ. എന്നാല്‍ കപട വേഷം കെട്ടുന്ന പിശാചു ഈ പരിശുദ്ധ ആത്മാവ് തരും എന്ന് പറയുന്നത് ഈ ഭുമിയിലെ നന്മ ആണ് എന്ന് പറഞ്ഞു ജനത്തെ വഞ്ചിക്കുന്നു . അതിനാല്‍ ജനം പാടുന്നു "ഭൂമിയില്‍ നീ അനുഗ്രഹിക്കപ്പെടും , ജോലിയില്‍ നീ അനുഗ്രഹിക്കപ്പെടും ". ഇന്നും ബുദ്ധിമുട്ടും പ്രയാസവും ശാപം ആണ് എന്ന് പഠിപ്പിക്കപെടുന്നു. അങ്ങനെ എങ്കില്‍ യേശു കര്‍ത്താവിനു കിടക്കാന്‍ ഭൂമിയില്‍ ഇടം ഇല്ലായിരുന്നു ഇതു ശാപം ആണോ? കപ്പല്‍ ഉടമ ആയിരുന്ന പൗലോസ്‌ ഒടുവില്‍ പുതക്കാന്‍ പുതപ്പു പോലും ഇല്ലാത്തവന്‍ ആയി മാറി, അങ്ങനെ എങ്കില്‍ പൗലോസ്‌ എഴുതിയ ലേഘനം വായിക്കുന്ന നീയും ശപിക്കപെടില്ലയോ? ബുദ്ധിമുട്ടും പട്ടിണിയും നുകം ആണ് എങ്കില്‍ ജെറുസലേമിലെ സഭക്ക് ബുദ്ധിമുട്ട് എങ്ങനെ ഉണ്ടായി? നമ്മുടെ വഴിയാത്രയില്‍ അനേകര്‍ നീതി പ്രസംഗികള്‍ എന്ന രൂപത്തില്‍ യാത്ര മുടക്കുന്നവര്‍, ജീവന് ആധാരമായ വസ്ത്രമോ, ഭക്ഷണമോ, പര്പ്പിടമോ അല്ല മറിച്ച് ആത്മാവിന്നു ആധാരം അതു അയച്ചവന്റെ അടുക്കലേക്കു മടങ്ങുക എന്നതാണ്.
                                 ഒരു സംഭവം ഞാന്‍ ഓര്‍പ്പിക്കാം സൈബീരിയയില്‍ നിന്നു മഞ്ഞു കാലത്ത് കൊറ്റി കള്‍ കര്‍ണാടകത്തില്‍ വരാറുണ്ട്, അവയുടെ വഴി സാധാരണ മുംബൈ അടുത്ത് കണ്ടാല എന്ന സ്ഥലത്ത് കൂടെ ആണ് അവിടെ താണ് ചില ദിവസം തങ്ങിയശേഷം ആണ് യാത്ര തുടരുന്നത്. ആ പ്രദേശത്ത് ധാരാളം കോഴി ഫാമുകള്‍ ഉണ്ട്. ഒരിക്കല്‍ ഒരു സംഗം കൊറ്റി കള്‍ അവിടെ വന്നു അതില്‍ ഒന്ന് അബദ്ധ വശാല്‍ ഈ ഫാമില്‍ പെട്ടു . ഫാമില്‍ നല്ല തീറ്റി. ചില ദിവസങ്ങള്‍ക്കു ശേഷം കൊറ്റി കള്‍ ശബ്ദം ഉണ്ടാക്കി ആകാശത് പറന്നു കൂട്ടമായി കര്‍ണാടകയില്‍ എത്തി. നല്ല ഭക്ഷണം ലഭിച്ചതിനാല്‍ ആ ആരു കൊറ്റി മാത്രം പോയില്ല . തിരിച്ചു പോകാന്‍ സമയം ആയപ്പോള്‍ അവ കൂട്ടത്തോടെ വേണ്ടും കണ്ടലയില്‍ എത്തി. ഈ സമയത്ത് ഫാമില്‍ നിന്ന കൊറ്റി ക്ക് ഫാം ഉടമസ്ഥന്‍ ധാരാളം ഭക്ഷണം കൊടുത്തു. വീണ്ടും അവ പറന്നു ഉയര്‍ന്നു സൈബീരിയയെ ലക്‌ഷ്യം ഇട്ടു . കൂട്ടില്‍ കിടന്ന കൊറ്റി ചിറകു അടിച്ചു ഉയരാന്‍ നോക്കി ഭാരം മൂലം പൊങ്ങാന്‍ കഴിഞ്ഞില്ല . ബാക്കി ഉള്ളവ സ്വന്തം നാട്ടിലേക്കു പോയി. ചില ദിവസത്തിന് ശേഷം ഫാം ഉടമ വന്നു ഇതിനെ പിടിച്ചു അന്ന് രാത്രി അവന്റെ തീന്‍ മേശയില്‍ എത്തിച്ചു. സ്നേഹിതരെ ഈ ഫാം ഉടമകള്‍ ആണ് ഇന്നത്തെ പ്രസങ്ങികള്‍. കോടികള്‍ നേടുന്ന ഫാം ഉടമകള്‍ ഇതു വായിക്കുന്ന നിന്റെയും എന്റെയും വീട് അങ്ങ് ദൂരെ ആണ് ഈ വലയില്‍ പെടാതെ ഇരിക്കുക.


        വെളിപാട്‌ 21:16 ആയിരത്തി അഞ്ഞൂറ് മൈല്‍ സമചതുരം ആയ പളുങ്ക് നിര്‍മിതം ആയ കെട്ടിടം ഇതു കര്‍ത്താവു പണിതു. ഇതു സ്വര്‍ഗത്തില്‍ നിന്നു ഇറങ്ങി വരും. നോഹയുടെ പെട്ടകത്തില്‍ മുറി ഉണ്ടായിരുന്നത് പോലെ ഇവിടെ ഭവനങ്ങള്‍ ഉണ്ട്. അതു തങ്ക നിര്‍മിതം ആണ് , അവിടെ പളുങ്ക് കടല്‍ ഉണ്ട് എവിടെ നോക്കിയാലും കര്‍ത്താവിനെ കാണാം. ഇവിടെ ലോകത്തിലെ എല്ലാ മനുഷ്യരെയും അടുക്കിവച്ചാലും മുഴുവന്‍ ആളുകള്‍ക്കും ഇടം ഇല്ല അങ്ങനെ എങ്കില്‍ കര്‍ത്താവിന്റെ രണ്ടാം വരവ് വരെ ലോകത്തില്‍ ജീവിച്ചിരുന്ന എത്ര പേര്‍ അവിടെ കാണും മിസ്രയിം ല്‍ നിന്നു പുറപ്പെട്ടത്തില്‍ 2 , നോഹ യുടെ പെട്ടകത്തില്‍ 8 ഇനി പേര്‍ വിളിക്കുമ്പോള്‍ നമ്മുടെ പേര്‍ കാണുമോ? കര്‍ത്താവു വരാറായി നിത്യവും വില ഉള്ളതും മറന്നു കൊണ്ടുപോകാന്‍ കഴിയാത്ത നിക്ഷേപം ആണ് നേടുന്നത് എങ്കില്‍ അതാണ് ശാപം അതിന്‍റെ അനുഗ്രഹം തീപൊയ്ക തന്നെ. ഈ പ്രസംഗം ആകുന്ന നുകം മുറിച്ചു കര്‍ത്താവിന്റെ മൃദു ആയ നുകം ഏറ്റു നടക്കാം. 
              
     

Thursday, July 29, 2010

NOAH'S ARK - Part 1



Matthew 24:37 "For the coming of the son of man will be just like the days of Noah"


Genesis 6:5-8 ഇവിടെ മനുഷ്യന്‍റെ ഹൃദയ വിചാരങ്ങള്‍ ദോഷം ഉള്ളവ എന്നും അതിനാല്‍ ഞാന്‍ മനുഷ്യനെ ഉണ്ടാക്കിയതില്‍ അനുതപിക്കുന്നു എന്ന് പറഞ്ഞിട്ട് എന്നാല്‍ നോഹക്ക് യഹോവയുടെ കൃപ ലഭിച്ചു എന്ന് എഴുതിയിരിക്കുന്നു. നോഹ നീതിമാനും നിഷ്കലങ്കനും ദൈവത്തോടുകൂടെ നടന്നവനും ആയിരുന്നു. ഈ കാലത്ത്  ശേം, ഹാം, യാഫെത്ത് എന്ന മൂന്നു മക്കള്‍ ഉണ്ടായി. ചിലര്‍ വിശ്വസിക്കുന്നത് പോലെ മക്കള്‍ ഉണ്ടാകുന്നതു വിവാഹം കഴിക്കുന്നതും ദൈവത്തോടുകൂടെ നടക്കുന്നതിനു തടസം അല്ല എന്ന് മാത്രം അല്ല ദൈവം ഈ ഭുമി മനുഷ്യന് പാര്‍ക്കുവനായി ഉണ്ടാക്കി . അബ്രാഹമിനോട് പറയുന്നത് നിനക്ക് ആകാശംത്തിലെ നക്ഷതം പോലെയും കടല്‍ക്കരയിലെ മണല്‍ പോലെയും ഭൂമിയിലെ പൂഴി പോലെയും മക്കള്‍ ഉണ്ടാകും എന്നാണ്. എന്നാല്‍ അന്ത്യ നാളിനെ കുറിച്ച് പറയുന്നത് 1 timothy 4:1-2 ല്‍ അന്ത്യ കാലത്ത് വിവാഹം വിലക്കുന്നവര്‍ ഉണ്ടാകും എന്ന് പറഞ്ഞിരിക്കുന്നു.
                      Genesis 6:13-16 ഇവിടെ ഗോഫേര്‍ മരം കൊണ്ട് പെട്ടകം ഉണ്ടാക്കുവാന്‍ ദൈവം കല്‍പ്പിച്ചു. ഗോഫേര്‍ മരം ചിതല്‍ എടുക്കാത്തതും വെള്ളത്തില്‍ നശിക്കാത്തതും ആയി അന്ന് ആശുരില്‍ ഉണ്ടായിരുന്ന ഒരു മരം ആണ്. ഈ പെട്ടകത്തില്‍ അറകള്‍ ഉണ്ടാക്കണം എന്നും അതു ഒരുത്തര്‍ക്കു ഉള്ള പ്രത്യേക മുറി ആണെന്നും സൂചിപ്പിക്കുന്നു. ഇതിന്‍റെ അകവും പുറവും പശ തേക്കണം ഇതു പരിശുധല്മാവിനെ കാണിക്കുന്നു ഈ നാശകരമായ വെള്ളത്തില്‍ നമ്മുടെ പടകില്‍ വെള്ളം കയറാതെ സൂക്ഷിക്കുന്നത് ഈ പരിശുദ്ധ ആത്മാവ് ആണ്. ഇതു പുറത്തു മാത്രം പോരാ അകത്തും ഉണ്ടാവണം. ഈ പെട്ടകം മൂന്നു നിലകലായി ഉണ്ടാക്കണം. ഇതില്‍ നോഹയും കുടുംബവും (8 പേര്‍ )പക്ഷി മൃഗാതികള്‍ കയറി അപ്പോള്‍ ദൈവം അതിന്റെ വാതില്‍ അടച്ചു. അന്നുവരെ കൂടെ ഉണ്ടായിരു ആരും കയറിയില്ല കാരണം അന്നുവരെ ഭൂമിയില്‍ മഴ ഇല്ലാതിരുന്നു, മഞ്ഞു പയ്തു ഭൂമി നനഞ്ഞിരുന്നു. അതിനാല്‍ വരാനിരുന്ന അപകടതെപറ്റി ജനത്തിന് വിചാരം ഇല്ലായിരുന്നു. ഇന്ന് ജനം പറയും മരിച്ച ആരെങ്കിലും മടങ്ങിവന്നിട്ടുണ്ടോ അവിടം ആരെങ്കിലും കണ്ടിട്ടുണ്ടോ, എന്നാല്‍ ദൈവം വാതില്‍ അടക്കും പരിശുധല്മാവിനെ എടുക്കയും ചെയ്യും. ഉല്പത്തി 7:11 ല്‍ ആഴിയുടെ ഉറവുകള്‍ ഒക്കെയും തുറന്നു ആകാശത്തിന്റെ കിളിവാതിലും തുറന്നു. ഉല്പത്തി 1:6-10 വരെ പറയുന്ന മുകളിലത്തെ കിളിവാതിലും ദൈവം തുറന്നു. job26:7-10 ല്‍ അവന്‍ വെള്ളത്തെ മേഘങ്ങളില്‍ കെട്ടിവെക്കുന്നു അതു വഹിച്ചിട്ടു കാര്‍മുകില്‍ കീറി പോകുന്നില്ല എന്ന് എഴുതിയിരിക്കുന്നു. എത്ര അത്ഭുതം 40 രാവും 40 പകലും മഴ പയ്തു. ഏറ്റവും ഉയരം ഉള്ള കൊടുമുടി വരെ മൂടി പോയി.ഹിമാലയ പര്‍വതത്തിലെ ഗവേഷകര്‍ അവിട മഞ്ഞു മാറ്റിയപ്പോള്‍ ഉപ്പു കണ്ടിരുന്നത്‌ ചില വര്‍ഷം മുന്‍പ് വാര്‍ത്ത ആയിരുന്നു. വെള്ളം താണ്  പെട്ടകം അരരാത് പര്‍വതത്തില്‍ ഉറച്ചു(turkey). ഇന്നും അതു അവിടെ ഉണ്ടല്ലോ.

ഈ പെട്ടകത്തിന്റെ അളവ് ദൈവം കൊടുത്തതായി നമുക്ക് കാണാം. കൃത്യമായ അളവും തടിയും നോഹ ഉപയോഗിച്ച് 300 മുഴം നീളവും 50 മുഴം ഉയരവും 30 മുഴം വീതിയും ഉള്ള പെട്ടകത്തില്‍ ലോകത്തില്‍ ഉണ്ടായിരുന്ന ഏല്ലാവര്‍ക്കും കയറാന്‍ കഴികയില്ല. അതിലെ മുറികളും വലുപ്പവും ഈ കുടുംബത്തിനും പക്ഷി മൃഗതികള്‍ക്കും മാത്രം ആയിരുന്നു 2 peter 2:5 ല്‍ ന്യായ വിധിയെ പറ്റി പ്രസംഗിച്ചു അഥവാ നീതി പ്രസംഗി എന്ന് പറയുന്നു എന്നാല്‍ അതു അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് നടക്കുന്നത് പോലെ ഒരു പ്രസംഗം അല്ലായിരുന്നു ഈ പെട്ടകം പണിയാന്‍ മാത്രം ഉള്ള സമയം, അതിന്‍റെ അളവില്‍ കണ്ണും നാട്ടു ഇരിക്കുന്ന ഒരു വൃദ്ധന്‍ നോഹ. നമുക്ക് ദൈവം തന്നിരിക്കുന്നത് ദൈവഹിതത്തില്‍ ഉപയോഗിക്കുന്നത് അതു സമയമോ പണമോ മറ്റു എന്തു ആയാലും പ്രസംഗം തന്നെ ആണ് അതുകൊണ്ട് അബ്രയര്‍ 11 ല്‍ മരിച്ച ശേഷവും വിശ്വാസത്താല്‍ സംസാരിച്ചു എന്നും നോഹയെ കുറിച്ച് തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായി പെട്ടകം പണിതത്തില്‍ കൂടി ലോകത്തെ കുറ്റം വിധിച്ചു എന്നും എഴുതി ഇരിക്കുന്നു ഒരിക്കലും ലോകത്തിന്‍റെ രക്ഷക്കായി ഉള്ള ഒരു പെട്ടകം അല്ലായിരുന്നു 

                മിസ്രയെമില്‍ നിന്നു പുറപ്പെട്ടു പോകുമ്പോള്‍ മോശ നടത്തിയതു 40 ലക്ഷം ജനത്തെ ആണ്, ഇവര്‍ വിശ്വാസത്താല്‍ ഇറങ്ങിയതല്ല മറിച്ച് ദൈവം ചെയ്ത അത്ഭുതങ്ങള്‍ നേരിട്ട് അനുഭവിച്ചു ഇറങ്ങിയതാണ്. മിസ്രയെമ്യരുടെ ആദ്യ ജാതര്‍ കൊല്ലപ്പെടുകയും കൊട്ടാരം മുതല്‍ കുടില്‍ വരെ നിലവിളി ഉയരുകയും ച്യ്തപ്പോള്‍ മോശ പറഞ്ഞതുപോലെ കുഞ്ഞാടിനെ കൊന്നു അതിന്‍റെ രക്തം കട്ടിള പടിയില്‍ പുരട്ടി യേശു ക്രിസ്തുവിന്‍റെ രക്തത്തിന് നിഴാലയ ആ രക്തത്തില്‍ ആശ്രയിച്ചു മരണത്തില്‍ നിന്നു രക്ഷപെട്ടു ഇറങ്ങിയതാണ്. അവര്‍ക്ക് വഴിയില്‍ സ്വര്‍ഗത്തിലെ ഭക്ഷണം. വെയിലില്‍ മേഘത്തിന്റെ തണല്‍. രാത്രിയിലെ അഗ്നി സ്തംഭംതിന്റെ വെളിച്ചം. നിറം മങ്ങത്തതും പഴാകാത്തതും ആയ വസ്ത്രങ്ങളും ചെരുപ്പുകളും അവര്‍ക്ക് കൊടുത്തു. ചെങ്കടലില്‍ ശത്രു തകരുന്നത് അവര്‍ സ്വന്ത കണ്ണാല്‍ കണ്ടു. പക്ഷെ ഇതില്‍ രണ്ടേ രണ്ടു പേര്‍ മാത്രമേ വാഗ്ദത്ത നാട്ടില്‍ കടന്നു. നടത്തിയ മോശക്ക് പോലും അക്കരെ നാട്ടില്‍ കടക്കാന്‍ കഴിഞ്ഞില്ല ഇന്ന് നടക്കുന്നവരും നടത്തുന്നവരും ഓര്‍ക്കുക 40 ലക്ഷത്തില്‍ 2 പേര്‍ മാത്രം. അതെ പോലെ ലോകത്തില്‍ ഉണ്ടായ മഹാമാരിയില്‍ ലോകത്ത് ഉള്ളതില്‍ നോഹയുടെ കുടുംബം മാത്രം. 


(തുടരും .....)

Tuesday, July 20, 2010

Favor With God - Luke 1:30

ദൈവം മോശക്ക് വെളിപ്പെട്ടത് സീനായ് മലമുകളില്‍ ആണ്, അവന്‍ ഹോരെബിന്റെ മുകളില്‍ ആടിനെ തീറ്റാന്‍
ചെന്നതാണ് ദൈവത്തിന്‍റെ പര്‍വതമായ സീനായ് എന്ന് പറയുന്നത് ഹോരെബ് ആകുന്നു. അവിടെ മുള്ചെടികളും കുറ്റി ചെടികളും മാത്രമേ ഉള്ളു, ആ മുള്‍മരത്തില്‍ അത്നി ജ്വാലക്ക് നടുവില്‍ ദൈവം മോശക്ക് പ്രത്യക്ഷന്‍ ആയി. അവിടെ നിന്നു മോശയെ പേര് വിളിക്കുന്ന ദൈവം അങ്ങ് ദൂരെ ഉള്ള തന്‍റെ ജനത്തിന്റെ വിടുതലിനായി ദൈവം ഇറങ്ങി വന്നത് മോശയുടെ മുന്‍പില്‍, ദൈവത്തിന്‍റെ പര്‍വതത്തില്‍ അവിടെ നിന്നു തന്‍റെ ജനത്തിന്റെ വിടുതലിനു നിര്‍ദേശം നല്‍കി വീണ്ടും അവന്‍ പര്‍വതത്തില്‍ ചെന്നപ്പോള്‍ രണ്ടു കല്പലകകള്‍ ചെത്തി ഉണ്ടാക്കി അതില്‍ ദൈവം തന്‍റെ പ്രമാണം എഴുതാന്‍ വിരല്‍ ഓടിച്ചു അഗ്നി കൊണ്ട് അത് തെളിഞ്ഞു അക്ഷരങ്ങള്‍ തെളിവായി വന്നു. അങ്ങനെ അഗ്നിമയമായ ഒരു പ്രമാണം ദൈവം നല്‍കി, ഇതു അടിമത്വത്തില്‍ നിന്നു പുറപ്പെടുവിക്കുന്ന ദൈവ കൃപ ആയി. Exodus 24:10 ല്‍ ഇപ്രകാരം പറയുന്നു "മോശ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു അവന്റെ പാദങ്ങള്‍ക്ക് കീഴെ നീലക്കല്ല് പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ചത പോലെയും ആയിരുന്നു" ഈ 40 ദിവസം മോശ ഭക്ഷണം ആകട്ടെ വെള്ളം ആകട്ടെ കഴിച്ചില്ല, മോശ ഇപ്രകാരം 3 പ്രാവശ്യം ഉപവസിച്ചതായി നമുക്ക് കാണാം. ആദ്യം മോശയുടെ ചെരുപ്പ് ഊരി ഇടുവിച്ചു അകലെ നിന്നു സംസാരിച്ച ദൈവം പിന്നെ Exodus 24:12 ല്‍ യഹോവ മോശയോട് നീ പര്‍വതത്തില്‍ കയറിവന്നു അവിടെ ഇരിക്ക, നീ അവരെ നടത്താന്‍ ഞാന്‍ എഴുതിയ ന്യായ പ്രമാണങ്ങളും കല്‍പ്പനകളും തരും എന്ന് പറഞ്ഞു. മറ്റാരോടും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ദൈവം 30 ലക്ഷം വരുന്ന ജനത്തില്‍ കഴിവും മിടുക്കും ഉള്ള പലരും ഉണ്ടായിരുന്നിട്ടും വിക്കനായ മോശയോട് മാത്രം സംസാരിക്കുന്ന തീഷ്ണത ഉള്ള ദൈവം ഇതു അവനോടുള്ള ദൈവത്തിന്‍റെ വലിയ കൃപ ആണ്.
                             ആദ്യം അഗ്നിമയമായി വെളിപ്പെട്ട ദൈവം ഖദിരമരം കൊണ്ടുണ്ടാക്കി പോന്നു പൊതിഞ്ഞു കറുത്ത തഹശുതോല്‍ കൊണ്ട് മൂടിയ ദൈവ നിര്‍ദേശപ്രകാരം മനുഷ്യ നിര്‍മിതമായ കൂടാരത്തില്‍ വെളിപ്പെടാന്‍ തുടങ്ങി, അങ്ങനെ മനുഷ്യനോടു കൂടെ ദൈവത്തിന്‍റെ കൂടാരം എന്ന് പറഞ്ഞു ആ വലിയ ദൈവ കൃപ മനുഷ്യ മദ്യെ ഇറങ്ങി വന്നു. ഈ പെട്ടകത്തില്‍ നിന്നു ദൈവം വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു തന്‍റെ ജനത്തെ നടത്തി. 
                                  കാലത്തിന്റെ തികവില്‍ കന്യക മരിയാമിന് ദൈവത്തിന്‍റെ കൃപ ലഭിച്ചു. ദൂതന്മാര്‍ തന്നോട് കൃപ ലഭിച്ചവളെ നിനക്ക് സമാധാനം എന്ന് പറഞ്ഞു. ഇതാ നിന്‍റെ ദാസി എന്ന് പറഞ്ഞു മറിയം ഏല്പിച്ചു കൊടുത്തപ്പോള്‍ പെട്ടകത്തില്‍ ഉണ്ടായിരുന്ന ദൈവ കൃപ മരിയാമില്‍ ഒരു മനുഷ്യനായി അവതരിച്ചു. അങ്ങനെ മരിയമില്‍ കൂടെ ആ വലിയ കൃപ നമുക്കും ലഭിച്ചു. ഇനി അവന്റെ ശിഷ്യത്തം അനുസരിക്കുന്ന എല്ലാവരിലേക്കും ആ കൃപ പകരുവാന്‍ ദൈവം ആഗ്രഹിച്ചു. അങ്ങനെ, John 1:12"അവനെ കൈകൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏല്ലാവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ കൃപ ലഭിച്ചു." 
                                      കൃപ ഒരു ഉപദേശമോ, സംവിധാനമോ, പ്രമാണമോ ആകുമ്പോള്‍ ആണ് അതു വില ഇല്ലാതെ ആകുന്നതു. അപ്പോള്‍ അതു ഒരു പൊതു തത്വം ആയി പാപക്ഷമ യേയും രക്ഷയും കുറിച്ച് പറയും അങ്ങനെ ക്രിസ്തീയമായ വിലകുറഞ്ഞ ഒരു സങ്കല്പം ആയി തീരുന്നു. ഈ ആശയം മനസുകൊണ്ട് അന്ഗീകരിക്കുമ്പോള്‍   ഈ കൈവകൃപ ലഭിച്ചു എന്ന് കരുതും. ഇങ്ങനെ ഇതെക്കുറിച്ച് ഉപദേശിക്കുന്നവന്റെ വായില്‍ നിന്നു വരുന്ന വാക്കുകളാണ് ദൈവകൃപ എന്ന് ധരിക്കുന്നു. അങ്ങനെ പാപം ചിലവില്ലാതെ മറച്ചു കൃപ വാങ്ങി കൊടുക്കുന്നു അതില്‍ കൂടി വചനം ജഡം ധരിച്ച ക്രിസ്തുവിനെ മറക്കുന്നു. പാപിയുടെ നീതീകരണം കൂടാതെ പാപത്തെ മറച്ചു കൃപ സകല ലോകനന്മകളും നല്‍കും എന്ന് പഠിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നതിനു പകരം കൃപ നല്‍കുന്നു എന്ന് പറയുന്ന ലോക നന്മകളാല്‍ സന്തോഷിപ്പിക്കുന്നു.
                    വില ഏറിയ കൃപ വയലില്‍ ഒളിച്ചുവച്ച നിധിക്ക് സമാനം ആകുന്നു. ഒരു മനുഷ്യന്‍ അതു അറിഞ്ഞാല്‍ ഉള്ളത് എല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നു. അങ്ങനെ യേശുവിന്റെ നുകം ഏറ്റു ദൈവകൃപയോടെ ജീവിക്കുവാന്‍ നാമും ഒരുങ്ങും. Matthew 11:30 "എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവും ആകുന്നു " എന്ന് പറഞ്ഞിരിക്കുന്നു.എന്നെ അനുഗമിക്കുക എന്നുള്ളത് കര്‍ത്താവിന്റെ വിലയേറിയ കൃപയുടെ വിളിയാണ്, മുക്കുവന്നായ പത്രോസിനെ അപ്പസ്തോലന്‍ ആക്കിയത് ഈ കൃപ ആണ് . പലപ്രാവശ്യം അവനു വീഴ്ച ഉണ്ടായി ഏതു വിശ്വസിക്കും ഇതു സംഭവിക്കാം എന്നാല്‍ ഈ കൃപ അവനെ യധാസ്ഥാനപ്പെടുതുന്നു.
                           
                            ഈ കൃപ സ്വന്ത സങ്കല്പം അല്ല ഇന്ന് കൃപ എന്നതിന് ഓരോരുത്തര്‍ക്കും ഓരോ സങ്കല്പം ആണ് മറൈന്‍ ഡ്രൈവ് ലെ കാക്കാത്തിയെ പോലെയും പക്ഷിയും കൂടും കൊണ്ട് ഇരുക്കുന്നവരെ പോലെയും ഉള്ളവരുടെ കൊയ്തു നിലം ആണ് ഇന്ന് സഭകള്‍, കൃപ വില ഏറിയതാണ് അതു യേശുവിനെ അനുഗമിക്കുന്നതാണ് പാപിയുടെ നീതീകരണം എന്ന വലിയ ദൈവ കൃപ ഇന്ന് പാപത്തിന്റെയും ലോകത്തിന്റെയും നീതീകരണം ആയി തീര്‍ന്നു കേവലം അന്യഭാഷകളും പ്രവചനങ്ങളും കൂദാശകളും ആയി മാറി. $50 നു വീട്ടില്‍ കുണ്ടുവരുന്ന ചരക്കായി. ആള് കൂട്ടാനും സഭ വളര്‍ത്താനും ഇതു ആവശ്യമായി, കര്‍ത്താവു പുറത്തും. ഈ വിലകുറഞ്ഞ തുക ലോകത്തില്‍ നിന്നു വത്യസ്തരായി ജീവിക്കുന്നവരെ പുറം തള്ളുന്നു. വിലകുറഞ്ഞ കൃപക്ക് ചുറ്റും കഴുക്കള്‍ ശവത്തിനു ചുറ്റും എന്നത് പോലെ എത്തുന്നു. ഈ വില കുറഞ്ഞ കൃപ നമുക്ക് തിരിച്ചടിയായി എന്ന് കരുതുന്നുവോ? ഇതു മൂലം വ്യവസ്ഥാപിത സഭകള്‍ തകരുന്നു. ഇതിനു അനുകൂലമായ വചനവും ദശാംശത്തിന്റെ പ്രമാണവും അവര്‍ മൊത്ത വിലക്ക് വില്‍ക്കുന്നു. അങ്ങനെ ആവശ്യപ്പെടാതെ പാപ മോചനവും സമ്പന്നതയെ കുറിച്ചുള്ള വാഗ്ദത്തവും അവിശ്വാസികള്‍ക്കും പരിഹാസികള്‍ക്കും നല്‍കി പണം ആക്കുന്നു. അങ്ങനെ ക്രിസ്തുവിനെ ഉപേക്ഷിച്ചു ജനങ്ങള്‍ ഭീകര സമുദായങ്ങളിലേക്കു നീങ്ങുന്നു. ഇതു മൂലം സഭയില്‍ ദശലക്ഷ കണക്കിന് ആത്മീയ മൃത് ദേഹങ്ങള്‍ ഉണ്ടാകുന്നു അപ്പ്രകാരം സഭയുടെ നാഥനായ ക്രിസ്തുവിനെ അനുഗമിക്കാതെ സഭാ മേലധികാരികളെ അനുഗമിക്കുന്ന വിശ്വാസികള്‍ ആയി തീരുന്നു. ശിഷ്യത്വം കൃപയില്‍ നിന്നും കൃപ ശിഷ്യത്വതില്‍ നിന്നും ആകേണ്ടി ഇരിക്കുന്നു, കൃപയുടെ വചനം കരുണയുടെ വറ്റാത്ത ഉറവ ആണ്. അതു കാല്‍വരിയില്‍ നിന്നു തുടങ്ങി നമ്മുടെ മനസുകളെയും ഹൃദയത്തെയും നനക്കുന്നു. ഇതു ഒരു വില്‍പ്പന ചരക്കായി ആരെയും എല്പിച്ചിട്ടില്ല, ഇതിന്‍റെ പുറകെ ഓടാതെ ഇരിക്കുക. ഈ കൃപയാം നദിക്കു അരികെ നില്‍ക്കുന്ന വൃക്ഷങ്ങള്‍ വിവിധ ഭലം തരുന്നതും ഇല വാടാത്തതും ആകുന്നു. ഇതിനു വില കുറഞ്ഞ കൃപയുടെ മരുന്ന് അടിക്കണ്ട ആവശ്യം ഇല്ല.
 

           



Thursday, July 15, 2010

COLGATE - Man Of Faith

  For most of us, COLGATE products form a part of the daily life.Others would certainly have seen these items at the general stores. but have you ever thought that the mint-flavored  white paste that you squeeze out of the tube every morning has something to tell you?It bears a tremendous testimony to God's faithfulness of a man who was willing to take God at his Word  - WILLIAM COLGATE.

        
                                          The Colgate family fled from England and settled in America during the Civil war. Robert Colgate, William's father, was a farmer. William was interested in soap-making and at the age of 19 he started his own enterprise with his aunt's financial help. He produced soap under his own name but unfortunately the business was  a failure.

A man of determination
Though William had to close down his initial business, he was determined to make a success of soap making . Encouragement came through the Bible and through a friend. In Genesis  28: 20-21  he read about Jacob who made a commitment to God as he left his home.

"Then Jacob made a vow to the LORD :If you will be with me and protect me in the journey I am making and give me food and clothing , and if I return safely to my father's home, then you will be my God... and I will give you a tenth of everything you give me."

William prayed the same prayer. His Christian friend had advised him, "Start right and you will go well. Be a good man. Give your heart to Christ : give God all that belongs to him. make an honest soap and god will prosper you." William decided to honor God and give him first place in all his endeavors. He also decided that he will give one tenth of his earnings to  God.

A man of dedication
William started his new venture on Dutch Street and gave God the tenth from the very first earning he made. God was given the first place in his life and career as he had covenanted. That was the beginning of a business enterprise, William Colgate and Company, whose products have conquered the world's cosmetic market. It's operations branched out from laundry soap manufacture into a host of other products, with in a short time.

A man of faithfulness
William was faithful to God and kept his promise. As God prospered him, he began to give more to God. From ten percent his giving gradually changed to 20 % then 30 and so on. The more he gave , the more he earned.


A man of Word
The Bible was always a source of encouragement to William Colgate . He was greatly interested in the translation, publication and distribution of the Word of God. He was behind the formation of the American Bible Society in 1816. He supported the Bible cause generously and financed several educational institutions. To honor him , one university changed its name to 'Colgate University', after his death.

A man of God 
William was a success as a Christian father. His family was known for its church attendance, family worship, Christian conduct and love for God's Word. Things like alcohol had never been to the Colgate home. All his 11 children followed his foot-steps and continued their father's practice of supporting God's work.
                                  William Colgate died in 1857, but his name is still not forgotten. The tooth-paste, soap, shaving cream and shampoo that we use daily do tell us this tremendous story of God's faithfulness, if only we listen.

(കടപ്പാട് SOWING CIRCLE . April 1989)
            

Tuesday, July 13, 2010

JIHAD - What BIBLE says

John 16:2 " നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിനു വഴിപാട് കഴിക്കുന്നു എന്ന നാഴിക വരുന്നു " 

ഇന്ന് ലോകം ജിഹാദിനെ കുറിച്ച് അറിഞ്ഞു തരിച്ചിരിക്കയാണ്, അവസാനത്തെ വാര്‍ത്ത‍ മുഹമ്മദിന് എതിരായി ചോദ്യപേപ്പര്‍ എഴുതിയ അദ്ദ്യപകന്റെ കൈ വെട്ടിക്കളഞ്ഞു എവിടെ? നമ്മുടെ കേരളത്തില്‍ എനിക്കു James എന്ന ഒരു പാകിസ്ഥാനി സ്നേഹിതന്‍ ഉണ്ട് അദ്ദേഹം 14 വയസുള്ള പെണ്‍കുട്ടിയോട് സുവിശേഷം പറഞ്ഞു അവള്‍ രക്ഷിക്കപെട്ടു . ആ പെണ്‍കുട്ടിയെ 65 വയസുള്ള ഒരാളെകൊണ്ട് വിവാഹം നടത്തുവാന്‍ ചാര്‍ച്ചക്കാര്‍ തീരുമാനിച്ചു ആ കുട്ടിയെ വിശ്വാസത്തില്‍ നിന്നു പിന്മാറ്റുവാന്‍ അവളുടെ പിതാവിന് സാധിക്കാത്തതിനാല്‍ അദേഹത്തെ കഴുത്ത് അറുത്കൊന്നു. സുവിശേഷം പറഞ്ഞ ജെയിംസ്‌നെ കൊല്ലുവാന്‍ ഉള്ള ശ്രമത്തില്‍ നിന്നു അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ട് അമേരിക്കയിലെ philadelphia  ല്‍ എത്തി .ഇങ്ങനെ പല കാര്യങ്ങളും മുസ്ലിം രാജ്യത്തെ വിശ്വാസികള്‍ക്ക് പറവാന്‍ ഉണ്ട് . പത്രങ്ങള്‍ പറയുന്നതു 3000 ല്‍ അധികം പെണ്‍കുട്ടികള്‍ Love Jihad വഴി 2009 ല്‍ വഞ്ചിക്കപെട്ടു എന്നാണ് . 
                                 Iraq ല്‍ ഒരു ന്യൂനപക്ഷം ക്രിസ്ത്യാനികള്‍ ഉണ്ട് ലോകത്തിലെ ആദ്യത്തെ ക്രിസ്തീയ രാജ്യം ആയിരുന്നു iraq അവിടെ സുവിശേഷം അറിയിച്ചതു St: Thomas ആണ്. ഭാരതത്തില്‍ സുവിശേഷം അറിയിച്ച തോമസ്‌ അപ്പോസ്തോലന്‍ അവിടെയും സുവിശേഷം അറിയിച്ചതിനു തെളിവായി Jacobite  സഭ ഇന്നും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നു. എന്നാല്‍ പീഡനങ്ങളില്‍ കൂടെ ആ രാജ്യം ഇന്ന് മുസ്ലിം രാജ്യം ആയി മാറി


John 16:2-4 " They will make you outcasts from the synagogue but an hour is coming for everyone who kills you to think that he is offering service to god .These things they will do because they have not known the father and me . But these things i have spoken to you so that when their hour comes you may remember that i told you of them. These things i did not say to you at the beginning because i was with you" 




                              സംഗമം പത്രത്തില്‍ june 2010 ല്‍ വന്ന ചിന്താവിഷയത്തിന്റെ ആദ്യഭാഗം ശ്രദ്ധിക്കുക "മക്കയില്‍ നിന്നു മദീനയിലേക്ക് പലായനം ചെയ്ത മുഹമ്മദ്‌ നബിക്ക് മദീനയിലും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു പല യഹൂദ അറബി ഗോത്രങ്ങള്‍ അദ്ധേഹത്തെ എതിര്‍ത്തു പക്ഷെ എതിര്‍ത്ത് നിന്ന ഗോത്രത്തിലെ പ്രധാനികളെ ഒന്നൊന്നായി വധിച്ചു അദ്ദേഹം അവിടെ ആദിപത്യം ഉറപ്പിച്ചു നാദിര്‍ എന്ന ജൂധ ഗോത്രത്തിന്റെ തലവന്‍ കാബു ഇബര്‍, ഉബൈദ ഗോത്രത്തില്‍ പെട്ട കവി അബു , കവയിത്രി ആസ്മ മാര്‍വന്‍, തന്‍റെ പുത്രി തുടങ്ങിയവര്‍ ആ കൂട്ടത്തില്‍ പെടുന്നു. എതിര്‍ത്ത ഓരോരുത്തരെയും അദ്ദേഹം അനുയയികനെ ഉപയോഗിച്ച് വകവരുത്തി നിശബ്ധരക്കി മുഹമ്മദ്‌ നബിയുടെ ആദ്യത്തെ ജീവ ചരിത്രകാരന്‍ ഇസഹാക്ക് ആസ്മയുടെ വധം വിവരിക്കുന്നത് ഇങ്ങനെ ആണ്, ആസ്മ സൈട് ഗോത്രക്കാരി ആയിരുന്നു അബു കൊല്ലപെട്ടു എന്ന് അറിഞ്ഞപോള്‍ അവള്‍ കുപിതയായി ഇങ്ങനെ എഴുതി മാലിക്, അല്നബിത്, ഔഫ്‌, അല്‍, ഘസ്രാജ് എന്നി ഗോത്രങ്ങളെ ഞാന്‍ ഭാല്സിക്കുന്നു ഇങ്ങളുടെ ആരും അല്ലാത്ത ഒരു അപരിചിതനെ (മുഹമ്മദ്‌ ) നെ യാണ് നിങ്ങള്‍ അനുസരിക്കുന്നത്. മുറാദ് ഇന്റെയോ മഹ്ജിദ് ഇന്റെയോ ആരും അല്ലാത്തവന്‍ നിങ്ങളുടെ  തലവന്മാരെ കൊലപ്പെടുത്തിയ ശേഷം നിങ്ങള്‍ അയാളില്‍നിന്നു നന്മ പ്രതീക്ഷിക്കുന്നു. വിശന്നു വലഞ്ഞവന്‍ സൂപ് കാത്തിരിക്കുന്ന പോലെ . അയാളെ അപ്രതീഷിതമായി ആക്രമിച്ചു അയിളിനിന്നു എല്ലാം പ്രതീക്ഷിച്ചു ഇരിക്കുന്നവരുടെ പ്രതീക്ഷ തകര്‍ക്കാന്‍ മാത്രം ആത്മാഭിമാനം ഉള്ളവര്‍ നിങ്ങളുടെ ഇടയില്‍ ഇല്ലയോ. മുഹമ്മദ്‌ ഈ കാര്യം അറിഞ്ഞപ്പോള്‍ ശുഭിതനായി ചോദിച്ചു "മര്വറെ മകളില്‍ നിന്നു ആരാണ് എന്നെ വിമുക്തന്‍ ആക്കുക?" അയാളുടെ ഒപ്പം ഉണ്ടായിരുന്ന ആദ്യ ഗോത്രക്കരനയിരുന്ന ഉമര്‍ ഇതു കേട്ടു രാത്രി  അവരുടെ വീട്ടില്‍ എത്തി 5 പുത്രന്മാര്‍ക്കൊപ്പം ഉറങ്ങി കിടന്ന അവരെ വധിച്ചു.
ഇബന്‍ സാബിന്റെ കിത്താബു അല്‍ - തഭാകത് - അല്‍ -കബീര്‍ എന്ന ഗ്രന്ഥത്തില്‍ ഇതു വിശധമായ് പ്രതിപാതിക്കുന്നു ."അല്ലയുടെ പ്രവാചകന്റെ ഹിജറ കഴിഞ്ഞു 19 ആം മാസത്തിന്റെ തുടക്കത്തില്‍ റമദാന്‍ മാസം അവസാനിക്കാന്‍ 5 രാവുകള്‍ ബാക്കി നില്‍ക്കെ ഇതു സംഭവിച്ചു.
ഈ സംഭവം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചവരോട് അവര്‍ മറച്ചു വച്ച് "അങ്ങനെ ഘടമ ഗോത്രത്തില്‍ ഇസ്ലാം ശക്തമായി തീര്‍ന്നു . ഇസ്ലാം ആണെന്ന് പറയുന്നതിന് ഭയപെട്ട ഗോത്രവര്‍ഗക്കാര്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ച സംഭവം ആണ് മേല്‍ വിവരിച്ചത് "
                                                 ഈ സംഭവത്തിന്‌ വളരെ മുന്‍പ് 120 പേര്‍ യേശുവിന്റെ അപ്പോസ്തോലന്മാരോട് ചേര്‍ന്ന് മാളിക മുറിയില്‍ കാത്തിരുന്നു അവരുടെ നടുവില്‍ പിളര്‍ന്ന അഗ്നി നാവു പോലെ പരിശുധല്മാവ് ഇറങ്ങി വന്നു, പിളര്‍ന്ന നാവുകള്‍ ഉള്ളത് സര്‍പ്പത്തിനു ആണ്, വിഷം വമിക്കുന്നതായ ഈ നാവു ഉപയോഗിച്ചാണ്‌ പിശാചു ഹവ്വ യെ  വഞ്ചിച്ചത്. അതിന്റെ സക്തിയെ തകര്‍ക്കുവാന്‍ സ്വര്‍ഗതില്‍നിന്നു ആഗ്നി നാവുകള്‍ പ്രത്യക്ഷപെട്ടു വന്നു ആരു ഒരൂരുതരുടെയും മേല്‍ പതിച്ചു. ഹവ്വയുടെ ശാപം മാറിയ ജനം എഴുന്നേറ്റു അവര്‍ അറിയാത്ത ഭാഷകളില്‍ ദൈവത്തെ സ്തുതിച്ചു ആ ശബ്ദം ബഹു ദൂരം കേട്ടു. 3000 ല്‍ അധികം ജനം അവിടെ വന്നു കൂടി വിദ്യഹീനനായ പത്രോസ്‌ അവിടെ എണിറ്റു നിന്നു യേശുവിനെ പ്രസംഗിച്ചു ആ ജനം എല്ലാം കര്‍ത്താവില്‍ വിശ്വസിച്ചു . അവിടെ സഭ ഉടലെടുത്തു.
                   ഒന്ന് ദൈവത്തിന്‍റെ ആത്മാവില്‍ ഉടലെടുത്ത സഭ മറ്റൊന്ന് വാളിന്റെ ശക്തിയാല്‍. പണ്ട് ദൈവം പിതാക്കന്മാരോടു നിന്‍റെ സഹോദരന്‍ നിന്‍റെ എതിരെ നില്‍ക്കും എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യം ആയി. ഒരു മുസ്ലിം Bible വായിച്ചാല്‍ അവന്‍ പള്ളിക്ക് പുറത്താണ്. ക്രിസ്തു പറയുന്നു "അവര്‍ പിതാവിനെയും എന്നെയും അറിയുന്നില്ല ". എന്നാല്‍ അള്ളാഹു വിനു വേണ്ടിയാണു മറ്റുള്ളവരെ കൊല്ലുന്നത് അതു അല്ലാഹുവിനു പ്രസാദം എന്ന് അവര്‍ വിശ്വസിക്കുന്നു ഇതിനു ജിഹാദ് എന്ന് പറയുന്നു. ഇതിനു പകരം സ്വര്‍ഗം ലഭിക്കും എന്ന് അവര്‍ കരുതുന്നു. പിതാവായ ദൈവം എന്ന്  ക്രിസ്ത്യാനികളും യഹൂദരും വിശ്വസിക്കുന്ന ദൈവമേ അല്ല അള്ളാഹു എന്ന് മറക്കാതിരിക്കുക. പിതാവായ ദൈവത്തിനു തന്നെക്കള്‍ വലിയവനെ കൊണ്ട് ആണ ഇടാന്‍ ഇല്ലാത്ത കൊണ്ട് അവനെ കൊണ്ട് തന്നെ ആണ ഇട്ടു എന്നാല്‍ അള്ളാഹു ചന്ദ്രനെ കൊണ്ടും പേനയെ ചൊല്ലിയും ആണ ഇടുന്നു. ഇവിടെ കര്‍ത്താവുതന്നെ പറയുന്നു "അവര്‍ ദൈവത്തെ അറിയിന്നില്ല  എന്നാല്‍ ലോകത്തില്‍ ഇങ്ങനെ ഒരു കാലം വരും അന്ന് ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടാകയില്ല അന്ന് ഞാന്‍ ഇതു പറഞ്ഞു എന്ന് നിങ്ങള്‍ ഓര്‍ക്കേണം" ഇതു അന്ത്യകാല ലക്ഷണമായി bible പറഞ്ഞിരിക്കുന്നു നമുക്ക് ഉണര്‍ന്നു പ്രാര്‍ത്ഥിക്കാം കര്‍ത്താവു വരാറായി.

Related Posts with Thumbnails