Friday, June 25, 2010

ISRAEL

ഇസ്രായേലിനു 4000 വര്‍ഷത്തെ ചരിത്രം പറയുവാന്‍ ഉണ്ട് BC 2091 ല്‍ പിതാവായ അബ്രഹാം കനാനില്‍ എത്തിയത് മുതല്‍ ,BC 1050 ല്‍ saul രാജാവായി ഇസ്രായേലില്‍ രാജ ഭരണം ആരംഭിച്ചു B C 1010 ല്‍ ദാവിദ്‌ യാഹൂദാ രാജാവായും,   BC 1003 ല്‍ അദ്ദേഹം സകല ഇസ്രയേലിന്റെയും രാജാവായും  തീര്‍ന്നു , തുടര്‍ന്നു ഇന്ന് വരെ ഉള്ള ചരിത്രത്തില്‍ 30 പ്രാവശ്യം ഇസ്രയേല്‍ ആക്രമിക്ക പെടുകയും അടിമകളവുകയും കൊല്ലപെടുകയും ചെയ്തിട്ടുണ്ടു ഇതില്‍ 12 സംഭവങ്ങള്‍ വേദപുസ്തകത്തില്‍ പ്രതിപാദിക്കുന്നു 
                                                      എന്നാല്‍ ഇന്ന് അനേക രാജ്യങ്ങള്‍ഈ രാജ്യത്തെയും ജനങ്ങളെയും വെറുക്കുന്നു എന്നാല്‍ ദൈവം പറയുന്നു ഈ ജാതിയെ അനുഗ്രഹിക്കുന്നവനെ ദൈവം അനുഗ്രഹിക്കും എന്ന് A D 135 ല്‍ റോമന്‍ ചക്രവര്‍ത്തി ആയ ഹെദ്രിയാന്‍ യാഹൂദനെ എന്നെന്നേക്കുമായി നശിപ്പിക്കാന്‍ തീരുമാനിച്ചു ചുറ്റുപാടും ഉണ്ടായിരുന്ന യഹൂദന്റെ പുരാട്ന ശത്രുക്കള്‍ ആയ ഫെലിസ്ത്യര്‍ക്കു അവിടെ കയറാന്‍ അവസരം ഉണ്ടാക്കി ,ദാവിദിന്റെ നഗരം ആയ യെരുശലെമിന് അലിയ കാപ്പിടോളിന എന്ന് പേരിട്ടു, AD 70ല്‍ ടൈടന്‍ നശിപ്പിച്ച യെരുശലേം ദേവാലയത്തിന്റെ സ്ഥാനത് ജുപിടെര്‍ ദേവന് ദേവാലയം പണിതു രാജ്യത്തിന് സിറിയ പലസ്റ്റിന എന്നാ ലാറ്റിന്‍ പേരും ഇട്ടു .ഇതിന്‍റെ ഇംഗ്ലീഷ് പേരാണ് palastine . ഈ പേര് ഇന്നും ഭാകീകമായി നിലനില്‍ക്കുന്നു ദൈവത്തിന്‍റെ നഗരം ആയ യെരുശലെമിന്  അലിയ കപിടോളിന എന്നാ പേര്‍ നിലനിന്നില്ല അഥവാ സൈവം നിലനിര്‍ത്തിയില്ല ഇന്നത്തെ പലസ്തിനെ ചരിത്രപരമായി ഒരു ആധാരവും ഇല്ല എന്ന സത്യം നാം മറക്കരുത്, യാസര്‍ അരാഫത്ത് എന്ന palastine നേതാവ് ലോകം അറിയപെട്ടവാന്‍ ആയിരുന്നു എന്നാല്‍ അയാള്‍ egypt കാരന്‍ ആയിരുന്നു കൈയെട്ടക്കരായ ജാതിയാണ് ഇന്ന് palestine ല്‍ ഉള്ളത് ഇവര്‍ക്ക് രാജകീയമോ ചരിത്രപരവും ആയ ഒരു അടിസ്ഥാനവും ഇല്ല എന്ന് നാം മനസിലാക്കണം . 7- ആം നൂറ്റാണ്ടില്‍ ആണ് ഇവിടെ മുസ്ലിങ്ങള്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയത്
                                            റോമന്‍ അടിമത്വത്തെ യഹൂദര്‍ എതിര്തതിനാല്‍ A D 70 ല്‍ വെസ്പെഷ്യന്‍ ചക്രവര്‍ത്തിയുടെ മകന്‍ Titus യെരുശലെമിനെ ആക്രമിച്ചു 5 മാസം യെരുശലേം ഉപരോധിച്ചു പട്ടിണി മൂലം അനേകര്‍ മരിച്ചു എങ്കിലും അവര്‍ കീഴാടങ്ങി ഇല്ല അതിനാല്‍ സൈന്യം പട്ടണത്തില്‍ പ്രവേശിച്ചു തീ വച്ച് നശിപിച്ചു യഹൂദന്മാരെ വെട്ടികൊന്നു zion gate ല്‍ സൂക്ഷിപ്പുകാരന്‍ ആയ റബ്ബിക്ക്  വെട്ടേറ്റു, മരണം ഉറപ്പായപ്പോള്‍ ആകാശത്തേക്ക് കൈകളെ ഉയര്‍ത്തി ഒരടിയോളം നീളമുള്ള zion gate ഇന്‍റെ താക്കോല്‍ ഉയര്‍ത്തി അലറി വിളിച്ചു ഗബ്രിയേലെ, മീഘയെലെ ഇതാ യെരുശലേമിന്റെ താക്കോല്‍ നിങ്ങളെ ഏല്പിക്കുന്നു എന്ന് പറഞ്ഞു തന്‍റെ കൈയില്‍ ഇരുന്ന താക്കോല്‍ ആകാശത്തേക്ക് വലിച്ചെറിഞ്ഞു അവിടെ വീണു മരിച്ചു. 1947 നവംബര്‍ 29 നു UN ഇസ്രയേല്‍ രാജ്യത്തിന് അംഗീകാരം കൊടുത്തു A D 70 നു ശേഷം സ്വന്ത രാജ്യം അവര്‍ക്ക് മടക്കി ലഭിച്ചു 1948 മെയ്‌ 14 ബ്രിട്ടീഷ്‌ പട്ടാളം ഇസ്രായേലില്‍ നിന്നു പിന്മാറുന്ന ദിവസം മാര്‍ച്ച്‌ ചെയ്തു പട്ടാളം പുറത്തു പൊയ്ക്കൊണ്ടിരുന്നു അവസാന ബാച്ച് മൂന്നാം ഗേറ്റ് ആയ zion gate ല്‍ എത്തി യഹൂദന്റെ വയോധികനായ റബ്ബി മോര്ധെകായി വെയില്‍ ഗര്ത്റെന്‍ വിശുദ്ധ ഗ്രന്ഥത്തില്‍ മുഴുകി ഇരിക്കുന്നു പുറത്തു കുതിര കുളമ്പടി ആരോ വാതിലില്‍ മുട്ടി താന്‍ എഴുന്നേറ്റു ഓവര്‍കോട് ധരിച്ചു തലയില്‍ തൊപ്പി വച്ച് സാവധാനം വാതില്‍ തുറന്നു തന്റെ മുന്‍പില്‍ നില്‍ക്കുന്ന ബ്രിട്ടീഷ്‌ മേജര്‍ ഒരടി നീളം ഉള്ള താക്കോല്‍ നീട്ടി  2000 മുന്‍പ് A D 70 ല്‍ വലിച്ചെറിഞ്ഞ അതേ താക്കോല്‍ യഹൂദ ജാതിക്കുവേണ്ടി അന്ന് സ്വീകരിച്ചു .ഈ താക്കോല്‍ എപ്രകാരം കിട്ടി ഒരേ ഒരു ഉത്തരം- ഗബ്രിയേലും മീഘയെലും സൂക്ഷിച്ചു 
                  1903 ല്‍ palastine തുര്‍ക്കിയുടെ ഭാകം ആയിരുന്നു സീയോന്‍ സംഘം എന്ന ഇസ്രേല്‍ കൂട്ടത്തിന്റെ നേതാക്കള്‍ തുര്‍ക്കി രാജാവായ ഹുസൈന്‍നെ സന്തര്‍ശിച്ചു ഒരു യഹൂദ സ്റ്റേറ്റ് ആവശ്യപെട്ടു അദ്ധേഹത്തിന്റെ മറുപടി ഇപ്രകാരം ആയിരുന്നു നൈല്‍ നദിയിലെ വെള്ള തുര്‍ക്കിയിലൂടെ ഒഴുകിയാല്‍ യഹൂദ സ്റ്റേറ്റ് അനുവദിക്കാം എന്ന് അതു ഒരിക്കലും സംഭവ്യം അല്ല .1914 ല്‍ ഒന്നാം ലോക മഹാ യുദ്ധത്തില്‍ തുര്‍ക്കി സാമ്രാജ്യം ബ്രിട്ടനും ആയി യുദ്ധം തുടങ്ങി Allen B യുടെ നേത്രുത്വത്തില്‍ പട്ടാളം തുര്‍ക്കിയില്‍ ഇരച്ചു കയറി മുന്‍ നിരയില്‍ ഉള്ള പട്ടാളത്തിന് കുടിക്കാന്‍ ശുദ്ധജലം കിട്ടാതെ ആയി ഈ സമയം നൈല്‍ നദിയിലെ വെള്ളം പൈപ്പ് വഴി മുന്‍ നിരയില്‍ എത്തിച്ചു കൊടുത്തു .ഹുസൈന്‍ രാജാവ് ആ യുദ്ധത്തില്‍ തോറ്റു ദൈവ ജനത്തെ പരിഹസിക്കുന്നത് നന്നയിരിക്കായില്ല ഇസ്രായേലിന്റെ ദൈവം ഇന്നും ജീവിക്കുന്നു


ഉല്പത്തി 27:29 " നിന്നെ ശപിക്കുന്നവന്‍ എല്ലാം ശപിക്കപെട്ടവന്‍ നിന്നെ അനുഗ്രഹിക്കുന്നവന്‍ എല്ലാം അനുഗ്രഹിക്കപെട്ടവാന്‍ "

Thursday, June 24, 2010

THE VISION OF SPIRITUAL WORLD - Sadhu Sundar Singh - part 3



മനുഷ്യ സഹായം ഇവിടെയും ആത്മലോകത്തും 


നമ്മുടെ പ്രിയപെട്ടവരുടെ ആത്മാക്കള്‍ ചിലപ്പോലും ദൈവ ദൂതന്‍മാര്‍ എപ്പോളും നമ്മുടെ അടുത്ത് ഉണ്ട്,ദൂതന്മാര്‍  നമ്മളെ സഹായിക്കയും സംരക്ഷിക്കയും ചെയ്യുന്നു വളരെ ചുരുക്കമായി നമക്ക് വെളിപ്പെടുകയും ചെയ്യും നല്ല ചിന്തകളാല്‍ അവ നമ്മെ ദൈവത്തിങ്കലേക്കു ആകര്‍ഷിക്കുന്നു അവര്‍ക്ക് അസാധ്യമായത് നമ്മിലുള്ള ദൈവാത്മാവ് പൂര്‍തികരിക്കുന്നു. സ്ഥാനം കൊണ്ടും ജ്ഞാനം കൊണ്ടും ആരും വലിയവരആകുന്നില്ല മറ്റുള്ളവരെ സഹായിക്കുന്നതില്‍ കൂടെയും സ്നേഹത്തില്‍ കൂടെയും സേവനത്തില്‍ കൂടെയും ആണ് വലിയവര്‍ ആകുന്നതു .കര്‍ത്താവു പറഞ്ഞു വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ദാസര്‍ ആകണം എന്ന് .ധാരാളം വിശ്വാസികളും സത്യാന്വ്വേഷികള്‍ ആയ മറ്റുള്ളവരും ഭാകീകമായ അറിവോടെ  മരിക്കുന്നു നിര്‍ഭന്ത ബുദ്ധിയോടെ ആണെങ്കില്‍ ദൈവത്തിനു ഒന്നും ചെയ്യാന്‍ കഴിയില്ല സത്യത്തിനു അനുസരണമായി തിരുത്താന്‍ മനസുള്ളവരെ ആത്മ ലോകതുവച്ചു തിരുത്തുന്നു .ഒരു വിഗ്രഹആരാധി ആയ യേശുവിനെ അറിയാത്ത  ആത്മാവിനെ അവിടെ കണ്ടു ,വിശുദ്ധന്മാരുടെ ആത്മാക്കള്‍ അവനോടു ഇങ്ങനെ പറഞ്ഞു ഏക സത്യ ദൈവവും ആ ദൈവത്തിന്‍റെ പ്രതിരൂപവും ആയ ക്രിസ്തുവും അല്ലാതെ വേറെ ദൈവം ഇവിടെ ഇല്ല .സത്യ അന്വേഷി ആയവന്‍ അവന്റെ തെറ്റു സമ്മതിച്ചു ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിക്കയും ചെയ്തു പുതിയ ആത്മാക്കളുടെയും അവന്റെയും മുന്‍പില്‍ ക്രിസ്തു വെളിപ്പെട്ടു എന്നാല്‍  തന്‍റെ പൂര്‍ണ ശോഭയോടെ ആയിരുന്നില്ല .പൂര്‍ണ ശോഭയില്‍ ദൂതന്മാര്‍ പോലും ചിറകുകൊണ്ടു മറച്ചാണ് നിന്നിരുന്നത് .ഈ കാഴ്ച ആത്മാക്കളെ ജീവദായകമായ സന്തോഷ പ്രഭയില്‍ കുളിപ്പിക്കുന്നു ആ പ്രഭയില്‍നിന്നു ഒഴുകുന്ന സ്നേഹത്താല്‍ ആശ്വാസം ലഭിച്ചവരി സന്തോഷിച്ചു ആരാധിക്കുന്നു .ജീവകാലം മുഴുവന്‍ കഠിന അദ്വാനം ചെയ്തു മറ്റൊന്നും ചിന്തിക്കാന്‍ അവസരം ലഭിക്കാത്ത ഒരുവന്റെ ആത്മാവിനെയും എല്ലാത്തിലും സംശയം ഉള്ള ഒരു ആത്മാവിനെയും അവിടെ കണ്ടു കൊടും ദുരിതത്തില്‍ ആയ അവ സഹായത്തിനായി നിലവിളിക്കുന്നത് ആദ്ദേഹം കാണുവാന്‍ ഇടയായി .സഹായിക്കാന്‍ എത്തിയ ദൂതന്മാരെയും വിശുധന്മാരെയും അവ സംശയിച്ചു .ഒരു ആത്മീയനെ പറ്റി പറയുമ്പോള്‍ കള്ളം ആണെന്നും അല്ലാത്തവരെ പറ്റി പറയുമ്പോള്‍ അതില്‍ നന്മ കണ്ടെത്താന്‍ ശ്രമിക്കുന്ന സ്വഭാവം ആയിരുന്നു അവയ്ക്ക് .
                                   തിന്മ ചെയ്തു ജീവിച്ച ഒരു മനുഷ്യന്റെ ആത്മാവ് വരുന്നത് അദ്ദേഹം കണ്ടു നല്ല ആത്മക്കാലെയും ദൂതന്‍ മാരെയും കണ്ടപ്പോള്‍ അവന്‍ ശപിച്ചു ഇപ്രകാരം പറഞ്ഞു "നിങ്ങലെപോലുള്ള അടിമകള്‍ക്ക് വേണ്ടിയാണു ദൈവം സ്വര്‍ഗം ഉണ്ടാക്കുയത് ഭക്ക് ഉള്ളവരെ നരകത്തില്‍ ഇടുന്ന ദൈവം സ്നേഹം ആണോ? " ദൂതന്‍ അവനോടു "ദൈവം തന്‍റെ സ്നേഹത്തില്‍ വസിക്കുവാന്‍ ആണ് മനുഷ്യനെ സൃഷ്ടിച്ചത് അവരുടെ നിര്‍ബന്ത ബുദ്ടിയും ഇച്ചഷക്തിയുടെ ദുരുപയോഗവും മൂലം അവര്‍ നരകം പണിയുന്നതിനു ദൈവം ഉത്തരവാദി അല്ല "രണ്ടു ദൂതന്മാര്‍ അവനെ മുന്‍പോട്ടു നടത്തി അനുഗ്രഹീതവും പ്രകാശ പൂര്‍ണവും ആയ അവിടം കണ്ടപ്പോള്‍ അവന്‍ അസ്വസ്ഥന്‍ ആകാന്‍ തുടങ്ങി യേശുവിനെ കണ്ടപ്പോള്‍ അവന്റെ പാപം അവനു വെളിപെട്ടു ഉടനെ അവന്‍ പുറകോട്ടു തിരിഞ്ഞു അഗാത കൂപത്തില്‍ പതിച്ചു.ഉടനെ ഒരു ശബ്ദം കേട്ടു ഇവിടെ വരന്‍ ആരെയും തടയുന്നില്ല അവരുടെ അകൃത്യം നിമിത്തം അവര്‍ക്ക് നില്ക്കാന്‍ കഴിയില്ല ,പുതുതായി ജനിചില്ലെങ്കില്‍ ആര്‍ക്കും കൈവരാജ്യം കാണാന്‍ കഴിയില്ല .
                                     കള്ളം പറയുന്ന ഒരാളുടെ ആത്മാവിനെ അവിടെ കണ്ടു അവന്‍ വന്ന ഉടനെ കള്ളം പറയാന്‍ തുടങ്ങി അവന്പരയുന്നതിനു മുന്‍പേ എല്ലാവരും അതു മനസിലാക്കുയതിനാല്‍ അവന്‍ നാണിച്ചു പോയി ഒരു ഹൃദയ ചിന്തയും അവിടെ മരച്ചുവൈക്കാന്‍ സാദ്യം അല്ല ,ആത്മാവ് ഭൂമി വിടുന്നതിനു മുന്‍പ് ഏറ്റു പറയാത്ത പാപത്തിന്റെ മുദ്ര അവനില്‍ വീണിരിക്കും സ്വര്‍ഗത്തിലെ വെളിച്ചത്തില്‍ അതു പരസ്യമായി കാണാം യേശുവിന്റെ രക്തം മറച്ചതു ഒഴികെ .ലോകത്തില്‍ വച്ച് സത്യത്തെയും അസത്യത്തെയും ഒളിപ്പിച്ചു അനേകരെ ഭാരപെടുതിയവാന്‍ അവന്‍ അവനെത്തന്നെ വഞ്ചിച്ചു എന്ന് മനസിലായി അഗാതതിലേക്ക് ഓടിപോയി .
    എല്ലാ പീഡനവും പ്രയാസവും സഹിക്കണ്ടിവന്നാലും ദൈവപൈതലിന്റെ സ്വര്‍ഗം ഭൂമിയില്‍ തന്നെ ആരംഭിക്കുന്നു ,അവന്റെ ഉള്ളില്‍ ദൈവത്തിന്‍റെ സമാധാനം ലഭിക്കുന്നു ,ജീവന്റെ ഉറവ ആയ ദൈവം അവനില്‍ വസിക്കുന്നു 30 വര്‍ഷം ദൈവത്തെ സേവിച്ച ഒരുവന്റെ ആത്മാവിനെ അവിടെ കണ്ടു മരിക്കുന്നതിനു മുന്‍പേ ദൈവം അവന്റെ കണ്ണ് തുറന്നു കൊടുത്തു അവന്റെ മുന്നില്‍ സ്വര്‍ഗം തുറന്നിരിക്കുന്നതും ദൂതന്മാരും വിശുദ്ധന്മാരും കര്‍ത്താവും അവനായി കാത്തുനില്‍ക്കുന്നതും സ്തെഫനോസിനെപോലെ അവന്‍ കണ്ടു മഹാ സന്തോഷത്തിന്റെ ആരവം കേട്ടു .സ്വാഗതം എന്ന് എഴുതപെട്ട ആരു ഭലകം സംസാരിക്കുന്നതു അവന്‍ കണ്ടു .പ്രവേശന കവാടത്തില്‍ തനിക്കു മുന്‍പേ മരിച്ച അനേകം വിശുധാരെ അവന്‍ കണ്ടു .ദൂതന്മാര്‍ മാറി നിന്നു ക്രിസ്തു തന്നെ കടന്നു വന്നു .അവന്‍ ഉടനെ കര്‍ത്താവിന്റെ പാദത്തില്‍ വീണു അവനെ ഉയര്‍ത്തി കര്‍ത്താവു "നല്ലവനും വിശ്വസ്തനും ആയ ദാസനെ" എന്ന് വിളിച്ചു അവനായി ഒരുക്കിയ മന്ദിരത്തില്‍ കൊണ്ടുപോയി അവന്‍ കര്‍ത്താവിനു പുറം തിരിഞ്ഞു നില്‍ക്കുന്നു എന്ന് അവനു തോന്നി .ശ്രദ്ധിച്ചപ്പോള്‍ എല്ലായിടത്തും അവന്‍ കര്‍ത്താവിനെ കണ്ടു .മനോഹര തോട്ടങ്ങളും ഉദ്യാനങ്ങളും എല്ലായിടവും കാണാം എല്ലാം ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു ആകര്‍ഷകമായ പക്ഷികളും ,പാട്ടുപാടുന്ന ദൂതന്മാരും വിശുദ്ധന്മാരും .അവിടെ നിത്യ സന്തോഷം മാത്രം കണ്ണുനീര്‍ ഇല്ല .എല്ലാം ആത്മീയം നോട്ടത്തിനു ദൂരം ഇല്ല .അകത്തു ചെന്നപ്പോള്‍ കര്‍ത്താവു ഒരുക്കിയ വാസസ്ഥലം എന്ന് കണ്ടു 
                       സ്വര്‍ഗത്തില്‍ എത്തിയാല്‍ ഏല്ലാവര്‍ക്കും ഓരോ പേര് ലഭിക്കും അതു വെള്ള കല്ലില്‍ പതിച്ചു നല്‍കും മറ്റാര്‍ക്കും അറിയാന്‍ കഴിയില്ല ആരും ആപേര് വെളിപ്പെടുത്തുകയും ഇല്ല അവിടെ പേരിനു പ്രസക്തി ഇല്ലല്ലോ എല്ലായിടവും ദൈവ സാനിദ്യം ദൂരെ ഉള്ള മണ്ഡലങ്ങളിലേക്ക് നിമിഷങ്ങള്‍ കൊണ്ട് യാത്ര ചെയ്യാം സമയവും കാലവും ഇല്ല ,കണ്ണുനീരും സങ്കടങ്ങളും ഇല്ല ഇതിനായി രക്ഷിക്കപെട്ടു കര്‍ത്താവിനായി ജീവിക്കുക ഭവനം ഒരുങ്ങി കഴിഞ്ഞു കാഹളം കേള്‍ക്കാറായി കൈവിട്ടു പോകല്ലേ  ......... 

Monday, June 21, 2010

THE VISION OF SPIRITUAL WORLD - Sadhu Sundar Singh - part 2



ജീവനും മരണവും-




                     ജീവന് ഒരു ഉറവിടമേ ഉള്ളു ആത്മാവിന്റെ നിര്‍മാണ ശക്തിയാണ് സകല ജീവനത്തിനും ജീവന്‍ നല്‍കുന്നത് .ജീവന്‍ വര്‍ണനാ അതീതവും സര്‍വ ശക്തവും ആകുന്നു എല്ലാ ജീവികളും അവനില്‍ ജീവിക്കയും അവനില്‍ത്തന്നെ ആയിരിക്കയും ചെയ്യുന്നു നമുഷ്യന്‍ ഇതില്‍ ഒന്നാണ് . എപ്പോഴും തന്‍റെ സനിദ്യത്തില്‍ സന്തോഷത്തോടെ ഇരുപ്പന്‍ തക്കവണ്ണം തന്‍റെ സദ്രിശ്യത്തില്‍ നാം സൃഷ്ട്ടിക്കപെട്ടു .ഈ ജീവനും മാറ്റം സംഭവിക്കും എന്നാല്‍ നശിക്കുന്നില്ല യാധാര്‍ത്യത്തില്‍ നിന്നും മറ്റൊരു യാധാര്ത്യതിലേക്ക് മാറ്റപെടുന്നു . ഇതിനെ മരണം എന്ന് പറയുന്നു . ഇതു ജീവന് എന്തെങ്കിലും കൂട്ടി ചെര്‍ക്കയോ എന്തെങ്കിലും എടുത്തു മാറ്റുകയോ അല്ല മറിച്ചു മറ്റൊരു രൂപത്തിലും ഭാവത്തിലും വെളിപ്പെടുന്നു .നാം നശിച്ചുപോകാന്‍ ആയിരുന്നു എങ്കില്‍ സ്രിഷ്ടിക്കപെടില്ലയിരുന്നു .മരണം നമ്മെ നശിപ്പിക്കുന്നിലെങ്കില്‍ മരണശേഷം എന്തു എന്നാ ചോദ്യം ഉയര്‍ന്നു വരും .തനിക്കു കിട്ടിയതായ ആത്മീയ ദര്‍ശനം വിവരിക്കാന്‍ ആത്മീയ ഭാഷ വേണം എന്നാല്‍ ഇതു ഒരു സാധാരണ ഭാഷയില്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നെങ്കിലും നാം എല്ലാവരും ഈ ആത്മീയ ലോകത്ത് പ്രവേശിക്കണം (മനസുണ്ടെങ്കിലും ഇല്ലെങ്കിലും )അതിനാല്‍ നാം ആത്മീയ ലോകവും ആയി പരിചയപെടുന്നത് നന്നായിരിക്കും


മരണത്തോടെ എന്തു സംഭവിക്കുന്നു ?


                ഒരു ദിവസം തനിയെ പ്രാര്‍ത്തിച്ചുകൊണ്ട്‌ ഇരിക്കുമ്പോള്‍ ഒരു വലിയകൂട്ടം ആത്മ ജീവികളാല്‍ ചുറ്റപെട്ടതുപോലെ തനിക്കു അനുഭവപ്പെട്ടു അഥവാ തന്‍റെ ആത്മീയ കണ്ണ് തുറന്നപ്പോള്‍ ഒരു വലിയ കൂട്ടം ദൂതന്മാരും വിശുദ്ധന്മാരും തന്‍റെ ചുറ്റും നില്‍ക്കുന്നതായും താന്‍ അതിന്റെ നടുവില്‍ തല കുമ്പിട്ടു നില്‍ക്കുന്നതായും അനുഭവപെട്ടു അവരുടെ ശോഭാ പൂര്‍ണ്ണവും മഹത്വവും ആയ നിലവാരവും ആയി തന്‍റെ നിലയെ താരതമ്യപെടുത്താന്‍ സാധ്യം അല്ലായിരുന്നു അവര്‍ സ്നേഹം നിറഞ്ഞവരും കരുണആര്‍ദ്രരും ആയതിനാല്‍ അവരുടെ സ്നേഹം തനിക്കു ആശ്വാസത്തിന് കാരണം ആയി എന്നാല്‍ ഈ ബന്തവും കൂട്ടായ്മയും തനിക്കു അത്ഭുതവും സന്തോഷവും പകര്‍ന്നു തന്‍റെ സംശയത്തിനും ചോദ്യത്തിനും അവര്‍ മറുപടി കൊടുത്തു മരണ സമയത്ത് എന്തു സംഭവിക്കുന്നു അതിനുശേഷം ആത്മാവിന്റെ അവസ്ഥ എന്തു ഇതായിരുന്നു ആദ്യ ചോദ്യം മരണത്തിനു അപ്പുറം പോയ തങ്ങള്‍ക്കു അതു അറിയാമല്ലോ എന്ന് പറഞ്ഞു .
                                     വിശുദ്ധന്മാരില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു "മരണം ഉറക്കം പോലെ ആണ് യാതൊരു വേദനയും ഇല്ല ഷീണിച്ച മനുഷ്യനെ ഗാടനിദ്ര കീഴ്ടക്കുന്നപോലെ ഭൌവ്തീക ലോകം വിട്ടു ആത്മീയ ലോകത്ത് പ്രവേശിച്ചു എന്ന് വളരെ കഷ്ടപ്പെട്ട് മാത്രം മനസ്സില്‍ ആക്കതക്കവിധം പലര്‍ക്കും മരണം പെട്ടന്ന് സംഭവിക്കുന്നു .മറ്റൊരു രാജ്യത്തോ സാഹചര്യത്തിലോ എത്തി എന്ന് സംശയിക്കത്തക്ക ചുറ്റുപാടുകളും പുതിയതും മനോഹരവും ആയ വസ്തുക്കള്‍ അവരെ അതിശയിപ്പിക്കും കൂടുതലായി പ്രഭോതിപ്പിക്കയും തങ്ങള്‍ മാനുഷിക ശരീരം വിട്ടു ആത്മീയ ലോകത്ത് എത്തി എന്ന് മനസിലാക്കി തുടങ്ങും " മറ്റൊരു ദൂതന്‍ തുടര്‍ന്നു മരണ സമയത്ത് വേദന ഇല്ലാതെ ഇചാസക്തി കുറഞ്ഞു അപകടതിലൂടെയോ ഷീണം സംഭവിക്കുമ്പോളോ ആത്മാവ് മാറ്റപെടുന്നു .
                             ഒരുക്കം ഇല്ലാതെയും വീണ്ടു വിചാരം ഇല്ലാതെയും ജീവിച്ചവര്‍ പെട്ടന്ന് മാറ്റപെടുമ്പോള്‍ കുടുങ്ങും അങ്ങനെ ഇരുണ്ട താഴ്ച പ്രദേശത്ത് ഏറെ നാള്‍ കഴിയേണ്ടി വരും ഈ അധോലോക ആത്മാകള്‍ ലോക മനുഷ്യരെ ശല്യപെടുതും അവയെ പോലെ മാനസികനില ഉള്ളവരെയും മനസ് തുറന്നു സ്വീകരിക്കുന്നവരെയും മാത്രമേ ഉപദ്രവിക്കാന്‍ കഴിയൂ ദൈവം ദൂതന്മാരെ ആക്കിയിട്ടുല്ലതിനാല്‍ അധികം കേടുധി വരുത്തുവാന്‍ കഴിയില്ല അവരുടെ സ്വഭാവം ഉള്ള മനുഷ്യരെ ഒരു ചെറിയ അളവില്‍ ദുരിതപെടുത്താം .ഈയോബിനെ പീധിപ്പിപ്പാന്‍ ദൈവം അനുവദിച്ച പോലെ ചിലരുടെ കാര്യത്തില്‍ ദൈവം അനുമതി കൊടുക്കുന്നു ഇതു മൂലം കൂടുതല്‍ ബലവാനും നല്ലവനും ആകുവാന്‍ വിശ്വാസിക്ക് ലാഭം ആണ്" .മറ്റൊരു ദൂതന്‍ തുടര്‍ന്നു "ദൈവത്തിനു തന്‍റെ ജീവിതം വഴക്കി കൊടുക്കാത്ത  പലരും മരണ സമയത്ത് ബോധം ഇല്ലാത്തവരെ പോലെ തോന്നും ഇതിനു കാരണം ചുറ്റും കൂടുന്ന ദുരത്മക്കളുടെ ഭീകരവും പൈശാചികവും ആയ അവസ്ഥ കാണുമ്പോള്‍ സംസാരിക്കാന്‍ കഴിയാതെ തളര്‍ന്നു പോകുന്നു .ഒരു വിശ്വാസിയുടെ കാര്യം മറിച്ചാണ് തന്നെ സ്വാഗതം ചെയ്യുന്ന ദൂതന്‍ മാരെയും വിശുദ്ധന്‍ മാരെയും കാണുമ്പോള്‍ സന്തുഷ്ടന്‍ ആകും മുന്‍പ് മരിച്ച വിശുദ്ധന്മാര്‍ അവരെ നയിച്ച്‌ ആത്മീയ ലോകത്തേക്ക് നടത്തും അവിടെ അവര്‍ സ്വസ്ഥത അനുഭവിക്കും


ആത്മാക്കളുടെ ലോകം - 




               ഒരിക്കല്‍ സംഭാഷണ മദ്ധ്യേ വിശുദ്ധന്മാര്‍ ഇങ്ങനെ പറഞ്ഞു "മരണശേഷം മനിഷ്യന്റെ ആത്മാവ് ആത്മാക്കളുടെ ലോകത്ത് എത്തി ആത്മീയ വളര്‍ച്ചക്ക് അനുസരണമായ ആത്മാക്കളോട് ചേരും ഒന്നുകില്‍ അന്ധകാരത്തില്‍ അല്ലെങ്ങില്‍ മഹത്വത്തില്‍ ക്രിസ്തുവിന്റെ വെളിച്ചത്തില്‍ ,ക്രിസ്തുവും മഹത്വേകരിക്കപെട്ട ചിലരും ഒഴികെ മറ്റാരും ഭാവ്തീക  ശരീരത്തോടെ  ആത്മീയ ലോകത്ത് പ്രവേശിച്ചിട്ടില്ല ശരീരത്തോടെ ആണോ ശരീരം കൂടാതെ ആണോ പറുദീസയില്‍ പ്രവേശിച്ചത്‌ എന്ന് പറവാന്‍ ആകാത്ത വിധത്തില്‍ 2 cor 2:2 "...."അതുപോലെ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ തന്നെ ആത്മാക്കളുടെ ലോകവും സ്വര്‍ഗം തന്നെയും കാണുവാന്‍ ചികരെ അനുവദിക്കുന്നു തുടര്‍ന്ന് വിവിദ അത്ഭുട കാര്യങ്ങളും സ്ഥലങ്ങളും  തന്നെ കാണിച്ചു.എല്ലാ സ്ഥലത്തുനിന്നും ധാരാളം ആത്മാക്കള്‍ ആത്മാക്കളുടെ ലോകത്ത് എത്തികൊണ്ടിരുന്നു ദൈവ ദൂതന്മാര്‍ അവരെ എല്ലാം ശിസ്രൂഷിച്ചു .ദുഷ്ടന്മാര്‍ മരിക്കുന്ന സമയത്ത് അവിടെ നല്ല ആത്മാക്കള്‍ ഇല്ലായിരുന്നു ദുരാത്മാക്കള്‍ അവയെ ഏറ്റെടുത്തു .ദ്രോഹ ബുദ്ടിയും പകയും മൂലം ദുരാത്മാക്കള്‍ അവരെ ഉപദ്രവിക്കാതിരിക്കാന്‍ ദൈവ ദൂതന്മാര്‍ നോക്കികൊണ്ടിരുന്നു .പെട്ടന്ന് ദുരാത്മാക്കള്‍ അവരെ ഇരുട്ടിലേക്ക് നയിച്ച്‌ തങ്ങള്‍ ജടത്തില്‍ ഇടുന്നപ്പോള്‍ തിന്മ ചെയ്യുവാന്‍ ദുരത്മക്കളുടെ പ്രേരണ അവര്‍ക്ക് സ്ഥിരമായി ലഭിച്ചു എല്ലാ തിന്മയിലേക്കും വശീകരിക്കപെടുവാന്‍ അവര്‍ സ്വയം സമര്‍പ്പിച്ചു .ആരുടേയും ഇച്ചാ ശക്തിയില്‍ ദൂതന്മാര്‍ക്കു ഇടപെടാന്‍ കഴിയില്ല . ഭുമിയില്‍ മനുഷ്യന്‍ ഒന്നിച്ചു ആയിരുന്നു ,ആത്മലോകത്തു അവര്‍ വഴി പിരിയും നല്ല ആത്മാക്കള്‍ അഥവാ പ്രകാശത്തിന്റെ പുത്രന്മാര്‍ എത്തിയാല്‍ ഉടന്‍ ഇന്ത്രിയ അഗോചരവും സ്പടിക തുല്യവും ആയ സമുദ്രത്തിലെ ജലത്തില്‍ കുളിക്കുന്നത് തന്‍ കണ്ടു ഈ വിധത്തില്‍ അവര്‍ ശ്രെഷ്ടമായി വിശ്രമം കാണുന്നു . ഈ ജലാശയത്തില്‍ വായുവില്‍ എന്നപോലെ അവന്‍ സഞ്ചരിക്കുന്നു ,മുങ്ങി പോവുകയോ നനയുകയോ ഇല്ല സമ്പൂര്ണ വിശുദ്ധി പ്രാപിച്ചവര്‍ മഹത്വത്തിന്റെ പ്രകാശത്തില്‍ എത്തും അവിടെ നിത്യ ദൈവത്തോടും വിശുധരോടും ഒത്തു കാലം കഴിക്കും
തിന്മ ചെയ്ത ആത്മാക്കള്‍ നല്ല ആത്മാക്കളുടെ സനിദ്യത്തില്‍ അസ്വസ്ഥരാകും എല്ലാം തെളിവാകുന്ന മഹത്വ പ്രത്യക്ഷതയാല്‍ ഞരക്ക പെട്ട് തങ്ങളുടെ അശുദ്ധവും പാപക്കറ പുരണ്ടതുമായ ജീവിതം  വെളിപ്പെടുത്താതെ ഒളിക്കാന്‍ ശ്രമിക്കും ഇതേ സമയം ആത്മ ലോകത്തിലെ ഇരുണ്ട അഗാതത്തില്‍  നിന്നു കരുത്തും ഇരുണ്ടതുമായ പുക പോങ്ങിക്കൊണ്ടിരിക്കും പ്രകാശത്തില്‍ നിന്നു സ്വയം മറക്കുന്നതിനു വേണ്ടി അഗാത ഗര്‍ത്തത്തിലേക്ക് അവ വീണുകൊണ്ടിരുന്നു അവയുടെ കൈപിന്റെയും പജ്ച്ചതാപതിന്റെയും രോദനം ഉയര്‍ന്നുകൊണ്ടിരുന്നു .സ്വര്‍ഗത്തില്‍ ഉള്ള ഈതൊരു ആത്മാവിനും പ്രത്യേക കാരണം കൂടാതെയോ ആഗ്രഹിക്കാത്ത പക്ഷമോ ഇതു കാണാത്ത വിധത്തില്‍ ആണ് സ്വര്‍ഗം സ്ഥിതി ചെയ്യുന്നത്
                                           തിയഡോര്‍  ഒരു കൊച്ചു കുട്ടി നിമോണിയ ഭാധിച്ചു മരിച്ചു അവന്റെ ആത്മാവിനെ കൊണ്ടുപോകാന്‍ ദൂതന്മാര്‍ എത്തി അവന്റെ അമ്മ ഈ കാഴ്ച കണ്ടെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു ആ മാതാവിന് നല്കാന്‍ കഴിയാത്ത സ്നേഹവും കരുതലും ആ കുഞ്ഞിനു ലഭിച്ചു സ്വര്‍ഗത്തില്‍ എത്തിയ ആ ആത്മാവ് പരിജ്ഞാനം ലഭിച്ചു ദൂതനെ പോലെ ആയി ,കുറെ കഴിഞ്ഞു അമ്മ മരിച്ചു വിശുദ്ധന്മാരും ദൂതന്മാര്‍ക്കും ഒപ്പം ദൂതന് തുല്യവും ആയ ആ കുട്ടിയും എത്തി അവന്‍ പറഞ്ഞു അമ്മയുടെ മകന്‍ തിയഡോര്‍ ആണ് ഞാന്‍ എന്ന് ആ സന്തോഷകരമായ കാഴ്ച അദ്ധേഹത്തെ ആശ്ചര്യ ഭരിതന്‍ ആക്കി.
      
                                                                                                               (തുടരും .....)

Wednesday, June 16, 2010

THE VISION OF SPIRITUAL WORLD - Sadhu Sundar Singh - part 1

മരണാനന്തരം എന്ത് സംഭവിക്കുന്നു? നീതിമാന്‍മാരും ദുഷ്ടന്മാരും കടന്നു പോകുന്ന വത്യസ്തമായ  സാഹചര്യങ്ങള്‍  ഏവ? ദൈവം സ്നേഹം ആകുന്നു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു അതില്‍ ശിക്ഷയെ കുറിച്ചുള്ള കാഴ്ചപാട് എന്ത്? നിത്യ ജീവിതത്തെ ഈ ലോക ജീവിതം എങ്ങനെ സ്വാധീനിക്കുന്നു? ഈ ചോദ്യങ്ങള്‍ അനേകര്‍ ഉന്നയിക്കുന്നുണ്ട്‌ .ദൈവം ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു സാധു വിനെപോലെ അനേക വിശുദ്ധന്‍മാര്‍ക്ക് ഈ അദൃശ്യ ലോകത്തെ പൌരന്മാരെ കാണാനുള്ള മൂടുപടം മാറ്റി കാണിച്ചിരിക്കുന്നു ഇത്തരത്തില്‍ ഉള്ള വെളിപ്പാടുകള്‍ നാം വിനയത്തോടും ഭയത്തോടും കനെണ്ടാതാകുന്നു . യേശു വെളിപ്പെടുത്തിയ വെളിപ്പെടുതലിന്റെയും വേദപുസ്തകത്തിന്റെ ആധാരത്തിലും വേണം ഇവ പരിശോധിക്കാന്‍ .ദൈവീക വെളിപ്പെടുത്തലിന്റെ പരമോന്നത സ്വഭാവത്തിന് അനുസൃതമാണ് ഈ ദൂതുകള്‍ എന്ന് നമുക്ക് കാണാം നമുക്ക് അജ്ഞാതയാലും, നിബന്തബുദ്ദിയാലും കാണാന്‍ കാഴ്യിയാത്തതും വിശ്വാസത്താല്‍ നാം എത്താന്‍ ആഗ്രഹിക്കുന്നതും ആയ നാടിനെക്കുറിച്ച് ദൈവം തന്‍റെ ഭക്തന് വെളിപ്പെടുത്തി .
                        1912 ല്‍ കൊട്ടഗരില്‍ വച്ച് പ്രാര്‍ത്തിച്ചുകൊണ്ട്‌ ഇരിക്കുമ്പോള്‍ താന്‍ മരിച്ചവനെ പോലെ ആയി .സ്വര്‍ഗീയ മഹത്വത്തില്‍ പ്രവേശിക്കുന്നവനെപോലെ തന്‍റെ ആത്മാവ് ഉയര്തപെട്ടു . സാധുവിന്‍റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ "ഈ ദര്‍ശനങ്ങള്‍ എന്‍റെ ജീവിതത്തെ ധന്യമാക്കിയിരിക്കുന്നു ഞാന്‍ ആഗ്രഹിക്കുമ്പോള്‍ ഒക്കെ ഈ ദര്‍ശനം ഉണ്ടാകാറില്ല സാധാരണ ഞാന്‍ പ്രാര്തിക്കുമ്പോള്‍ അല്ലെങ്കില്‍ ധ്യാനിക്കുമ്പോള്‍ മാസത്തില്‍ 8-10 പ്രാവശ്യം ദര്‍ശനം ലഭിക്കും.ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേക്ക് സ്വര്‍ഗീയ മണ്ഡല മഹത്വത്തില്‍ ഞാന്‍ ക്രിസ്തുവിനോട് കൂടെ നടക്കയും ദൈവ ദൂതന്‍മാരും ആത്മാക്കളും ആയി സംസാരിക്കയും ചെയ്യുന്നു ഈ ആത്മീയ കൂട്ടായ്മയിലേക്ക് നിത്യം ചേരാന്‍ ഇതിന്‍റെ ആനന്ത നിര്‍വൃതി എന്നെ പ്രേരിപ്പിക്കുന്നു .അവ്യക്തവും ചിന്നഭിന്നവും പിടികിട്ടാത്തതും ആയ ദൂതുകള്‍ അല്ല എനിക്ക് ഈ ദൂതന്‍ മാരില്‍ നിന്നു വിശുദ്ധന്‍ മാരില്‍ നിന്നും ലഭിച്ചത് എന്നെ മധിച്ചുകൊണ്ടിരുന്ന പ്രശനങ്ങള്‍ക്ക് പരിഹാരവും കാര്യകാരണ സഹിതവും ആയ ദൂതുകള്‍ ആണ് "
                               വിശുദ്ധന്മാരും ആയുള്ള സഹവാസം അപ്പോസ്തോലന്മാരുടെ വിശ്വാസപ്രമാണത്തില്‍ പറയുന്നതുപോലെ ആദ്യകാല സഭയുടെ അനുഭവത്തില്‍ ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു ഒരിക്കല്‍ ദര്‍ശനത്തില്‍ വിശുധന്മാരോട് ഇതിനു ഒരു തെളിവ് ബൈബിള്‍ അടിസ്ഥാനത്തില്‍ തരേണം എന്ന് അദ്ദേഹം പറഞ്ഞു ,ഉടനെ Zechariah 3:7-8 വായിക്കാന്‍ ആവശ്യപെട്ടു 


"Thus says the LORD of hosts, 'If you will walk in my ways and if you perform my services ,then you will also govern My house and also have charge of My courts,and I will grant you free access among these who are standing here. Now listen Joshua the high priest,you and your friends who are sitting in front of you- indeed they are men who are a symbol.for behold I am going to bring in My servant the Branch' 
                ഈ നില്‍ക്കുന്നവര്‍ ദൂതന്മാരോ ശരീര രക്തം ഉള്ള മനുഷ്യരോ അല്ലായിരുന്നു അവര്‍ മഹത്വീകരിക്കപെട്ട വിശുദ്ധന്മാര്‍ ആയിരുന്നു .യോശുവ ദൈവ കല്‍പ്പന അനുസരിച്ചാല്‍ ഈ വിശുദ്ധന്മാരുടെ ഇടയില്‍ ആഗമനം അനുവധിച്ചുകിട്ടും എന്നായിരുന്നു ദൈവത്തിന്റെ വാഗ്ദത്തം ഇവര്‍ യോശുവക്ക് കൂടാന്‍ പറ്റിയ പരിപൂര്‍ണ്ണത മനുഷ്യ ആത്മാക്കള്‍ .
          ആത്മാക്കള്‍, വിശുദ്ധന്മാര്‍ ,ദൈവദൂതര്‍ ഇവ തമ്മിലുള്ള വത്യാസം ഇപ്രകാരം ആണ് .ആത്മാക്കള്‍ നല്ലതും ചീത്തയും ഉണ്ട് മരണാനന്തരം ഇവ സ്വര്‍ഗത്തിനും നരകത്തിനും മധ്യേ ഉള്ള ഘട്ടത്തില്‍ കഴിയുന്നു .വിശുദ്ധന്മാര്‍ ഈ ഘട്ടത്തിലൂടെ കടന്നു ആത്മീയ ലോകത്തിന്റെ ഉന്നതങ്ങളില്‍ എത്തുന്നവര്‍ ആണ് ഇവരെ പ്രത്യേക സേവനങ്ങള്‍ക്കായി വേര്‍തിരിച്ചിരിക്കുന്നു . ദൂതന്മാര്‍ എല്ലാതരം ശ്രേഷ്ഠ സേവനങ്ങളും ചെയ്യണം അങ്ങനെ ഉള്ള മഹത്വ ജീവികളാണ് മറ്റുലോകതുനിന്നും നമ്മുടെലോകതുനിന്നും ഉള്ള അനേക വിശുദ്ധന്മാരും ഈ കൂട്ടത്തില്‍ ഉണ്ട്, ഇവര്‍ എല്ലാം ഒരു കുടുംബം ആയി ജീവിക്കയും സ്നേഹത്താല്‍  അന്യോന്യം സേവ ച്യ്കയും ചെയ്യും .ദൈവത്തിന്‍റെ സാനിധ്യത്തില്‍ അവര്‍ നിത്യ സന്തോഷം അനുഭവിക്കുന്നു .ആത്മലോകം എന്നുപറഞ്ഞാല്‍ ശരീരം വിട്ടശേഷം ആത്മാക്കള്‍ പ്രവേശിക്കുന്ന ഈ മധ്യ ലോകം ആണ് .ആധ്യാത്മിക ലോകം എന്നതിന്‍റെ അര്‍ഥം അടിതട്ടില്ലാത്ത കിണറിന്റെ അന്ധകരത്തിനും കര്‍ത്താവിന്റെ പ്രകാശിത സിംഹാസനതിനും  ഇടയില്‍ ഉള്ള ഘട്ടത്തില്‍ കൂടെ പുരോഗമിക്കുന്ന എല്ലാ ആത്മീയ ജീവികളും എന്നാണ് ഈ ദൂതുകള്‍ ഉറുദു ഭാഷയില്‍ 1926 july ല്‍ സാധു സുന്ദര്‍ സിംഗ് എഴുതപ്പെട്ടു പിന്നീട് ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപെട്ടു 
                                                                                                   
                                                                                                               (to be continued......)                             

Thursday, June 10, 2010

STONES TAKEN FROM JORDAN RIVER (JOSHUA 4:3)

                        യോഹന്നാന്‍ സ്നാപകന്‍ യോര്‍ദാനില്‍  സ്നാനം കഴിപ്പിച്ചു കൊണ്ട് ഇരിക്കുന്ന സമയത്ത് പരീശന്‍ മാരും സധുക്യരും   ആയ യഹൂദന്മാര്‍ വരുന്നതു കണ്ടാറെ "അബ്രഹാം  ഞങ്ങള്‍ക്ക്  പിതാവയിട്ടു ഉണ്ട് എന്ന് ഉള്ളം കൊണ്ട് പറയുവാന്‍ തുനിയരുത്, ഈ കല്ലുകളില്‍ നിന്ന് അബ്രഹാമിന്  മക്കളെ  ഉളവാക്കുവാന്‍ ദൈവത്തിനു  കഴിയും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (MATHEW 3:9) എന്ന് പറഞ്ഞു
                                     ഈ കല്ലുകള്‍ ഇസ്രേല്‍ മക്കള്‍ക്ക്‌ എന്നേക്കും ഒരു ഞാപകം  ആകുന്നു ,ഈ കല്ലുകള്‍ക്ക് ഒരു ചരിത്രം ഉണ്ട് ഹെര്‍മോന്‍ പര്‍വ്വത നിരകള്‍ പാറ കൂട്ടങ്ങള്‍ ആകുന്നു അവിടെ പെയ്യുന്ന മഞ്ഞിലും വയിലിലും ഉണ്ടാകുന്ന മര്‍ദം മൂലം നൂറ്റാണ്ടുകള്‍ ആയി പൊട്ടി വീണ പാറ കഷ്ണങ്ങള്‍ ആണ് ഇവ , ഇതു യോര്‍ദാനിലെ ഒഴുക്കിലൂടെ വന്നു ഇന്ന് ചേറിന് അകത്തു അടിഞ്ഞു കിടക്കുക ആണ് ഇനി മുന്‍പോട്ടു പോകുവാണോ  മുകളിലേക്ക് വരുവാണോ കഴിയില്ല ഇതു അനേക ആളുകളുടെ ജീവിതത്തെ കാണിക്കുന്നു, അനേക കുടുംബങ്ങളില്‍ നിന്ന് സമൂഹത്തില്‍ നിന്ന് രാജ്യത്തുനിന്ന് പലവിധ സമ്മര്‍ദതാല്‍ അടര്‍ന്നു പോന്നു ,മരണ യോര്ധാനില്‍ ചെളിയില്‍ എന്നേക്കുമായ് താഴ്ന്നു കിടക്കുന്നു ഇനി വെളിയില്‍ വരും എന്ന ഒരു ആശയും ഇല്ല. JOSHUA 3:11 "ഇതാ സര്‍വ്വ ഭൂമിക്കും നാഥന്‍ ആയവന്‍ തന്‍റെ നിയമ പെട്ടകം നിങ്ങള്ക്ക് മുന്പായി യോര്ധാനിലേക്ക് കടക്കുന്നു" എന്ന് പറഞ്ഞു.12 ഗോത്രങ്ങളില്‍ നിന്ന് 12 പേര്‍ യോര്‍ദാനില്‍  കാലു കുത്തി, ഉറച്ച സ്ഥലത്ത് നിന്ന് ,അപ്പോള്‍ വെള്ളം ചിറ പോലെ നിന്നു ചാവ് കടലിലേക്ക്‌ ഒഴുകി പോയി ,ജനം എല്ലാം ഉറച്ച നിലത്തുകൂടി അക്കര കടന്നു .പല പ്രാവശ്യം അവര്‍ യോര്‍ദാന്‍  സമീപത്തു എത്തിയതാണ് പിന്നേയും അവര്‍ മരുഭൂമിയും മലകളും ചുറ്റി നടന്നു, കാരണം ദൈവം ഉദ്ദേശിച്ച ഇടത്ത് എത്തും വരെയും അവര്‍ അത് ചെയ്യേണ്ടി ഇരുന്നു
                                     ചേറില്‍ താന്നു കിടന്ന ഈ കല്ലുകളെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി, ഈ 12 കല്ലുകള്‍ ഗോത്ര തലവന്മാര്‍ തന്നെ ഇളക്കി തോളില്‍ എടുത്തു അക്കരെ അവരുടെ കൂടാരത്തില്‍ കൊണ്ട് വക്കണം എന്നായിരുന്നു നിയമ പെട്ടകം ചുമക്കുന്നവന്റെ ജോലി ആണ് നഷ്ടപ്പെട്ടു പോയതിനെയും ആഴാത്തില്‍ കിടക്കുന്നതിനെയും വെളിയില്‍ കൊണ്ട് വരേണ്ടത് ,കര്‍ത്താവു പറഞ്ഞു ഒരുത്തന് 100 ആട് ഉണ്ടായിരുന്നു ഒന്ന് നഷ്ട്പെട്ടു അവന്‍ 99 നെയും വിട്ടു ഒന്നിനെ തേടി കുഴിയില്‍ നിന്ന് കയറ്റി തോളില്‍ വഹിച്ചു കൊണ്ട് വന്നു എന്ന് . ഇന്ന് അനേകം പുസ്തകം ചുമക്കുന്നവര്‍ പള്ളികളില്‍ ശിശ്രൂഷിക്കുന്നവര്‍ സെമിനാരികളില്‍ പഠിപ്പിക്കുന്നവര്‍ തുടങ്ങി അനേകര്‍ ഉണ്ട്,  ഇവരുടെ ശിശ്രൂഷ നഷ്ടപ്പെട്ടു പോയവരെ കണ്ടെത്തി വീണ്ടും കൂടാരത്തില്‍ ആക്കുക ആണ് അതിനു പകരം ഇവര്‍ സ്വന്തം കാര്യം നോക്കുകയാണ് മിശ്രയീമില്‍ നിന്ന് കൊണ്ടുവന്നത് ചുമന്നു കൂടാരത്തില്‍ ആക്കുക ആണ്, ഇന്ന് ഇവരാണ് ഏറ്റവും അധികം സമ്പാദിച്ചു കൂട്ടുന്നത്‌. കല്ലുകള്‍ ഇന്നും യോര്ധാനില്‍ ചേറ്റില്‍ കിടന്നു നിലവിളിക്കുന്നു ജനം സമ്പത്തും ആയി യോര്‍ദാന്‍  കടക്കുവാന്‍ ഉള്ള ബാധപ്പാടില്‍ ഇതു ശ്രദ്ധിക്കുന്നില്ല യോശുവയുടെ വാക്ക് കേള്‍ക്കാന്‍ ഇവര്‍ നില്‍ക്കുന്നതും ഇല്ല .....ഈ കല്ലുകളെ കയറ്റുന്നതാണ് സുവിശേഷം ഈ സുവിശേഷതിനല്ലാതെ മറ്റൊന്നിലും ഈ കല്ലുകളെ കയറ്റാന്‍ കഴിയുകയും ഇല്ല.
                                     നാം നാശത്തില്‍ നിന്നും ചുമന്നു കയറ്റുന്ന ഈ കല്ലുകള്‍ (വ്യക്തികള്‍ )ആണ്  ദൈവ വേല ചെയ്യുന്നവന്‍റെ സാക്ഷിയം ഇതു ഭാവി തലമുറ ചോദിക്കുമ്പോള്‍ പറയാന്‍ ഉള്ള അടയാളം ആയിരിക്കും Deuteronomy 27:2-4 നിങ്ങള്‍ യോര്‍ദാന്‍ കടന്നു നിന്‍റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി കുമ്മായം തേക്കണം യഹോവയായ ദൈവം വാഗ്ദ്ധതം ചെയ്തു നിനക്ക് തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് ചെന്ന ശേഷം ഈ  ന്യായ പ്രമാണ വചനങ്ങള്‍ എല്ലാ അവയില്‍ എഴുതേണം ദൈവം തങ്ങളോടു കല്‍പ്പിക്കുന്ന ഈ കല്ലുകള്‍ എബാല്‍  പര്‍വതത്തില്‍ നാട്ടുകയും അവയ്ക്ക് കുമ്മായം അടിക്കയും വേണം -ആ കല്ലുകളില്‍ ന്യായ പ്രമാണ വചനങ്ങള്‍ തെളിവായി  എഴുതണം .
                                 നാം കണ്ടതാണ് തലേ ദിവസം വെള്ളം കരകവിഞ്ഞു ഒഴുകിയത് ഈ കല്ലുകളില്‍ ചേര്‍ നിറഞ്ഞു ഇരിക്കയാണ് രാത്രി മുഴുവന്‍ ആ കല്ല്‌ വൃത്തി ആക്കണം ,പ്രഭാതത്തില്‍ യോര്‍ദാനില്‍ നിന്ന് കക്കാ എടുക്കണം ഇതു കുമ്മായം ആക്കാന്‍ വിറക് ശേഘരിക്കണം തലേ ദിവസത്തെ കഷ്ടപ്പാട്, ഉറക്കം ഇല്ലായ്മ തുടങ്ങിയവ മൂലം ഇതു ശ്രമകരമായ വേല ആണ്, ദൈവം വിളിച്ചവന് വിശ്രമം ഇല്ല . പല ദിവസത്തെ ശ്രമത്തിനു ഒടുവില്‍ അവന്‍ കല്ലില്‍ വെള്ള പൂശി, നാശത്തില്‍ കിടന്നവരെ കഴുകി ശുദ്ദീകരിച്ചു വചനം എന്നാ മായം ഇല്ലാത്ത പാല് കൊടുക്കേണം ഇന്ന് അവനെ നോക്കിയാല്‍ അവന്റെ പഴയ അവസ്ഥ ആരും അറിയില്ല ഈ കല്ലുകള്‍ ഏബാല്‍ പര്‍വതത്തില്‍ നാട്ടി, ശാപ ഗ്രസ്ഥരായ് എബാലിലേക്ക്  പോകുന്നവര്‍ക്കായി ഇന്ന് അവന്‍ നില്‍ക്കയാണ്‌, പാപികള്‍ക്ക് വേണ്ടി ശാപം ആയി തീര്‍ന്ന നമ്മുടെ കര്‍ത്താവിനെ പോലെ ...
                         നൂറ്റാണ്ടുകള്‍ക്കു ശേഷം ആണ് യോഹന്നാന്‍ സ്നാപകന്‍ ആ കടവില്‍ വരുന്നത്, മാനസാന്തരത്തിന് തക്ക ഫലം കായിക്കാത്ത ആളുകളെ നോക്കി ദൂരെ ഏബ്ബാല്‍ പര്‍വ്വതം ചൂടിക്കാട്ടി പറയുകയാണ്, ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ആ കല്ലുകള്‍ അവിടെ കാണണം എന്നില്ല കാലപഴാക്കം സംഭവിച്ചിരിക്കാം എന്നാല്‍ ഇന്ന് അവ ഓര്‍മയില്‍ ഒരു ഞാപകം ആയി നില്‍ക്കുന്നു ,അവ വാക്കും ഭാഷണവും ഇല്ല്ലാതെ സമാരിച്ചുകൊണ്ട് ഇരിക്കുന്നു,തലമുറകള്‍ കടന്നു പോകും പുതിയ തലമുറക്ക്‌ നമ്മുടെ ജീവിതങ്ങള്‍ ക്രിസ്തുവില്‍ നല്ല സാക്ഷ്യം ഉള്ളതയിരിക്കട്ടെ ഇതു ഇന്ന്  സാധു കൊച്ചു കുഞ്ഞു ഉപദേഷിയെയും,  M .V ചെറിയാച്ചനെയുംനോക്കി പറയുന്നതുപോലെ ആകട്ടെ .  നമുക്കും നല്ല സാക്ഷ്യം ഉള്ളവരായി കടന്നു പോകാം വരും തലമുറക്ക്‌ ഓര്‍മിക്കാനും ക്രിസ്തുവിനു വേണ്ടിനില്‍ക്കാനും ഉള്ള പ്രജോദനം  ആകട്ടേ 
Related Posts with Thumbnails