Monday, June 21, 2010

THE VISION OF SPIRITUAL WORLD - Sadhu Sundar Singh - part 2



ജീവനും മരണവും-




                     ജീവന് ഒരു ഉറവിടമേ ഉള്ളു ആത്മാവിന്റെ നിര്‍മാണ ശക്തിയാണ് സകല ജീവനത്തിനും ജീവന്‍ നല്‍കുന്നത് .ജീവന്‍ വര്‍ണനാ അതീതവും സര്‍വ ശക്തവും ആകുന്നു എല്ലാ ജീവികളും അവനില്‍ ജീവിക്കയും അവനില്‍ത്തന്നെ ആയിരിക്കയും ചെയ്യുന്നു നമുഷ്യന്‍ ഇതില്‍ ഒന്നാണ് . എപ്പോഴും തന്‍റെ സനിദ്യത്തില്‍ സന്തോഷത്തോടെ ഇരുപ്പന്‍ തക്കവണ്ണം തന്‍റെ സദ്രിശ്യത്തില്‍ നാം സൃഷ്ട്ടിക്കപെട്ടു .ഈ ജീവനും മാറ്റം സംഭവിക്കും എന്നാല്‍ നശിക്കുന്നില്ല യാധാര്‍ത്യത്തില്‍ നിന്നും മറ്റൊരു യാധാര്ത്യതിലേക്ക് മാറ്റപെടുന്നു . ഇതിനെ മരണം എന്ന് പറയുന്നു . ഇതു ജീവന് എന്തെങ്കിലും കൂട്ടി ചെര്‍ക്കയോ എന്തെങ്കിലും എടുത്തു മാറ്റുകയോ അല്ല മറിച്ചു മറ്റൊരു രൂപത്തിലും ഭാവത്തിലും വെളിപ്പെടുന്നു .നാം നശിച്ചുപോകാന്‍ ആയിരുന്നു എങ്കില്‍ സ്രിഷ്ടിക്കപെടില്ലയിരുന്നു .മരണം നമ്മെ നശിപ്പിക്കുന്നിലെങ്കില്‍ മരണശേഷം എന്തു എന്നാ ചോദ്യം ഉയര്‍ന്നു വരും .തനിക്കു കിട്ടിയതായ ആത്മീയ ദര്‍ശനം വിവരിക്കാന്‍ ആത്മീയ ഭാഷ വേണം എന്നാല്‍ ഇതു ഒരു സാധാരണ ഭാഷയില്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നെങ്കിലും നാം എല്ലാവരും ഈ ആത്മീയ ലോകത്ത് പ്രവേശിക്കണം (മനസുണ്ടെങ്കിലും ഇല്ലെങ്കിലും )അതിനാല്‍ നാം ആത്മീയ ലോകവും ആയി പരിചയപെടുന്നത് നന്നായിരിക്കും


മരണത്തോടെ എന്തു സംഭവിക്കുന്നു ?


                ഒരു ദിവസം തനിയെ പ്രാര്‍ത്തിച്ചുകൊണ്ട്‌ ഇരിക്കുമ്പോള്‍ ഒരു വലിയകൂട്ടം ആത്മ ജീവികളാല്‍ ചുറ്റപെട്ടതുപോലെ തനിക്കു അനുഭവപ്പെട്ടു അഥവാ തന്‍റെ ആത്മീയ കണ്ണ് തുറന്നപ്പോള്‍ ഒരു വലിയ കൂട്ടം ദൂതന്മാരും വിശുദ്ധന്മാരും തന്‍റെ ചുറ്റും നില്‍ക്കുന്നതായും താന്‍ അതിന്റെ നടുവില്‍ തല കുമ്പിട്ടു നില്‍ക്കുന്നതായും അനുഭവപെട്ടു അവരുടെ ശോഭാ പൂര്‍ണ്ണവും മഹത്വവും ആയ നിലവാരവും ആയി തന്‍റെ നിലയെ താരതമ്യപെടുത്താന്‍ സാധ്യം അല്ലായിരുന്നു അവര്‍ സ്നേഹം നിറഞ്ഞവരും കരുണആര്‍ദ്രരും ആയതിനാല്‍ അവരുടെ സ്നേഹം തനിക്കു ആശ്വാസത്തിന് കാരണം ആയി എന്നാല്‍ ഈ ബന്തവും കൂട്ടായ്മയും തനിക്കു അത്ഭുതവും സന്തോഷവും പകര്‍ന്നു തന്‍റെ സംശയത്തിനും ചോദ്യത്തിനും അവര്‍ മറുപടി കൊടുത്തു മരണ സമയത്ത് എന്തു സംഭവിക്കുന്നു അതിനുശേഷം ആത്മാവിന്റെ അവസ്ഥ എന്തു ഇതായിരുന്നു ആദ്യ ചോദ്യം മരണത്തിനു അപ്പുറം പോയ തങ്ങള്‍ക്കു അതു അറിയാമല്ലോ എന്ന് പറഞ്ഞു .
                                     വിശുദ്ധന്മാരില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു "മരണം ഉറക്കം പോലെ ആണ് യാതൊരു വേദനയും ഇല്ല ഷീണിച്ച മനുഷ്യനെ ഗാടനിദ്ര കീഴ്ടക്കുന്നപോലെ ഭൌവ്തീക ലോകം വിട്ടു ആത്മീയ ലോകത്ത് പ്രവേശിച്ചു എന്ന് വളരെ കഷ്ടപ്പെട്ട് മാത്രം മനസ്സില്‍ ആക്കതക്കവിധം പലര്‍ക്കും മരണം പെട്ടന്ന് സംഭവിക്കുന്നു .മറ്റൊരു രാജ്യത്തോ സാഹചര്യത്തിലോ എത്തി എന്ന് സംശയിക്കത്തക്ക ചുറ്റുപാടുകളും പുതിയതും മനോഹരവും ആയ വസ്തുക്കള്‍ അവരെ അതിശയിപ്പിക്കും കൂടുതലായി പ്രഭോതിപ്പിക്കയും തങ്ങള്‍ മാനുഷിക ശരീരം വിട്ടു ആത്മീയ ലോകത്ത് എത്തി എന്ന് മനസിലാക്കി തുടങ്ങും " മറ്റൊരു ദൂതന്‍ തുടര്‍ന്നു മരണ സമയത്ത് വേദന ഇല്ലാതെ ഇചാസക്തി കുറഞ്ഞു അപകടതിലൂടെയോ ഷീണം സംഭവിക്കുമ്പോളോ ആത്മാവ് മാറ്റപെടുന്നു .
                             ഒരുക്കം ഇല്ലാതെയും വീണ്ടു വിചാരം ഇല്ലാതെയും ജീവിച്ചവര്‍ പെട്ടന്ന് മാറ്റപെടുമ്പോള്‍ കുടുങ്ങും അങ്ങനെ ഇരുണ്ട താഴ്ച പ്രദേശത്ത് ഏറെ നാള്‍ കഴിയേണ്ടി വരും ഈ അധോലോക ആത്മാകള്‍ ലോക മനുഷ്യരെ ശല്യപെടുതും അവയെ പോലെ മാനസികനില ഉള്ളവരെയും മനസ് തുറന്നു സ്വീകരിക്കുന്നവരെയും മാത്രമേ ഉപദ്രവിക്കാന്‍ കഴിയൂ ദൈവം ദൂതന്മാരെ ആക്കിയിട്ടുല്ലതിനാല്‍ അധികം കേടുധി വരുത്തുവാന്‍ കഴിയില്ല അവരുടെ സ്വഭാവം ഉള്ള മനുഷ്യരെ ഒരു ചെറിയ അളവില്‍ ദുരിതപെടുത്താം .ഈയോബിനെ പീധിപ്പിപ്പാന്‍ ദൈവം അനുവദിച്ച പോലെ ചിലരുടെ കാര്യത്തില്‍ ദൈവം അനുമതി കൊടുക്കുന്നു ഇതു മൂലം കൂടുതല്‍ ബലവാനും നല്ലവനും ആകുവാന്‍ വിശ്വാസിക്ക് ലാഭം ആണ്" .മറ്റൊരു ദൂതന്‍ തുടര്‍ന്നു "ദൈവത്തിനു തന്‍റെ ജീവിതം വഴക്കി കൊടുക്കാത്ത  പലരും മരണ സമയത്ത് ബോധം ഇല്ലാത്തവരെ പോലെ തോന്നും ഇതിനു കാരണം ചുറ്റും കൂടുന്ന ദുരത്മക്കളുടെ ഭീകരവും പൈശാചികവും ആയ അവസ്ഥ കാണുമ്പോള്‍ സംസാരിക്കാന്‍ കഴിയാതെ തളര്‍ന്നു പോകുന്നു .ഒരു വിശ്വാസിയുടെ കാര്യം മറിച്ചാണ് തന്നെ സ്വാഗതം ചെയ്യുന്ന ദൂതന്‍ മാരെയും വിശുദ്ധന്‍ മാരെയും കാണുമ്പോള്‍ സന്തുഷ്ടന്‍ ആകും മുന്‍പ് മരിച്ച വിശുദ്ധന്മാര്‍ അവരെ നയിച്ച്‌ ആത്മീയ ലോകത്തേക്ക് നടത്തും അവിടെ അവര്‍ സ്വസ്ഥത അനുഭവിക്കും


ആത്മാക്കളുടെ ലോകം - 




               ഒരിക്കല്‍ സംഭാഷണ മദ്ധ്യേ വിശുദ്ധന്മാര്‍ ഇങ്ങനെ പറഞ്ഞു "മരണശേഷം മനിഷ്യന്റെ ആത്മാവ് ആത്മാക്കളുടെ ലോകത്ത് എത്തി ആത്മീയ വളര്‍ച്ചക്ക് അനുസരണമായ ആത്മാക്കളോട് ചേരും ഒന്നുകില്‍ അന്ധകാരത്തില്‍ അല്ലെങ്ങില്‍ മഹത്വത്തില്‍ ക്രിസ്തുവിന്റെ വെളിച്ചത്തില്‍ ,ക്രിസ്തുവും മഹത്വേകരിക്കപെട്ട ചിലരും ഒഴികെ മറ്റാരും ഭാവ്തീക  ശരീരത്തോടെ  ആത്മീയ ലോകത്ത് പ്രവേശിച്ചിട്ടില്ല ശരീരത്തോടെ ആണോ ശരീരം കൂടാതെ ആണോ പറുദീസയില്‍ പ്രവേശിച്ചത്‌ എന്ന് പറവാന്‍ ആകാത്ത വിധത്തില്‍ 2 cor 2:2 "...."അതുപോലെ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ തന്നെ ആത്മാക്കളുടെ ലോകവും സ്വര്‍ഗം തന്നെയും കാണുവാന്‍ ചികരെ അനുവദിക്കുന്നു തുടര്‍ന്ന് വിവിദ അത്ഭുട കാര്യങ്ങളും സ്ഥലങ്ങളും  തന്നെ കാണിച്ചു.എല്ലാ സ്ഥലത്തുനിന്നും ധാരാളം ആത്മാക്കള്‍ ആത്മാക്കളുടെ ലോകത്ത് എത്തികൊണ്ടിരുന്നു ദൈവ ദൂതന്മാര്‍ അവരെ എല്ലാം ശിസ്രൂഷിച്ചു .ദുഷ്ടന്മാര്‍ മരിക്കുന്ന സമയത്ത് അവിടെ നല്ല ആത്മാക്കള്‍ ഇല്ലായിരുന്നു ദുരാത്മാക്കള്‍ അവയെ ഏറ്റെടുത്തു .ദ്രോഹ ബുദ്ടിയും പകയും മൂലം ദുരാത്മാക്കള്‍ അവരെ ഉപദ്രവിക്കാതിരിക്കാന്‍ ദൈവ ദൂതന്മാര്‍ നോക്കികൊണ്ടിരുന്നു .പെട്ടന്ന് ദുരാത്മാക്കള്‍ അവരെ ഇരുട്ടിലേക്ക് നയിച്ച്‌ തങ്ങള്‍ ജടത്തില്‍ ഇടുന്നപ്പോള്‍ തിന്മ ചെയ്യുവാന്‍ ദുരത്മക്കളുടെ പ്രേരണ അവര്‍ക്ക് സ്ഥിരമായി ലഭിച്ചു എല്ലാ തിന്മയിലേക്കും വശീകരിക്കപെടുവാന്‍ അവര്‍ സ്വയം സമര്‍പ്പിച്ചു .ആരുടേയും ഇച്ചാ ശക്തിയില്‍ ദൂതന്മാര്‍ക്കു ഇടപെടാന്‍ കഴിയില്ല . ഭുമിയില്‍ മനുഷ്യന്‍ ഒന്നിച്ചു ആയിരുന്നു ,ആത്മലോകത്തു അവര്‍ വഴി പിരിയും നല്ല ആത്മാക്കള്‍ അഥവാ പ്രകാശത്തിന്റെ പുത്രന്മാര്‍ എത്തിയാല്‍ ഉടന്‍ ഇന്ത്രിയ അഗോചരവും സ്പടിക തുല്യവും ആയ സമുദ്രത്തിലെ ജലത്തില്‍ കുളിക്കുന്നത് തന്‍ കണ്ടു ഈ വിധത്തില്‍ അവര്‍ ശ്രെഷ്ടമായി വിശ്രമം കാണുന്നു . ഈ ജലാശയത്തില്‍ വായുവില്‍ എന്നപോലെ അവന്‍ സഞ്ചരിക്കുന്നു ,മുങ്ങി പോവുകയോ നനയുകയോ ഇല്ല സമ്പൂര്ണ വിശുദ്ധി പ്രാപിച്ചവര്‍ മഹത്വത്തിന്റെ പ്രകാശത്തില്‍ എത്തും അവിടെ നിത്യ ദൈവത്തോടും വിശുധരോടും ഒത്തു കാലം കഴിക്കും
തിന്മ ചെയ്ത ആത്മാക്കള്‍ നല്ല ആത്മാക്കളുടെ സനിദ്യത്തില്‍ അസ്വസ്ഥരാകും എല്ലാം തെളിവാകുന്ന മഹത്വ പ്രത്യക്ഷതയാല്‍ ഞരക്ക പെട്ട് തങ്ങളുടെ അശുദ്ധവും പാപക്കറ പുരണ്ടതുമായ ജീവിതം  വെളിപ്പെടുത്താതെ ഒളിക്കാന്‍ ശ്രമിക്കും ഇതേ സമയം ആത്മ ലോകത്തിലെ ഇരുണ്ട അഗാതത്തില്‍  നിന്നു കരുത്തും ഇരുണ്ടതുമായ പുക പോങ്ങിക്കൊണ്ടിരിക്കും പ്രകാശത്തില്‍ നിന്നു സ്വയം മറക്കുന്നതിനു വേണ്ടി അഗാത ഗര്‍ത്തത്തിലേക്ക് അവ വീണുകൊണ്ടിരുന്നു അവയുടെ കൈപിന്റെയും പജ്ച്ചതാപതിന്റെയും രോദനം ഉയര്‍ന്നുകൊണ്ടിരുന്നു .സ്വര്‍ഗത്തില്‍ ഉള്ള ഈതൊരു ആത്മാവിനും പ്രത്യേക കാരണം കൂടാതെയോ ആഗ്രഹിക്കാത്ത പക്ഷമോ ഇതു കാണാത്ത വിധത്തില്‍ ആണ് സ്വര്‍ഗം സ്ഥിതി ചെയ്യുന്നത്
                                           തിയഡോര്‍  ഒരു കൊച്ചു കുട്ടി നിമോണിയ ഭാധിച്ചു മരിച്ചു അവന്റെ ആത്മാവിനെ കൊണ്ടുപോകാന്‍ ദൂതന്മാര്‍ എത്തി അവന്റെ അമ്മ ഈ കാഴ്ച കണ്ടെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു ആ മാതാവിന് നല്കാന്‍ കഴിയാത്ത സ്നേഹവും കരുതലും ആ കുഞ്ഞിനു ലഭിച്ചു സ്വര്‍ഗത്തില്‍ എത്തിയ ആ ആത്മാവ് പരിജ്ഞാനം ലഭിച്ചു ദൂതനെ പോലെ ആയി ,കുറെ കഴിഞ്ഞു അമ്മ മരിച്ചു വിശുദ്ധന്മാരും ദൂതന്മാര്‍ക്കും ഒപ്പം ദൂതന് തുല്യവും ആയ ആ കുട്ടിയും എത്തി അവന്‍ പറഞ്ഞു അമ്മയുടെ മകന്‍ തിയഡോര്‍ ആണ് ഞാന്‍ എന്ന് ആ സന്തോഷകരമായ കാഴ്ച അദ്ധേഹത്തെ ആശ്ചര്യ ഭരിതന്‍ ആക്കി.
      
                                                                                                               (തുടരും .....)

No comments:

Post a Comment

Related Posts with Thumbnails