Wednesday, June 16, 2010

THE VISION OF SPIRITUAL WORLD - Sadhu Sundar Singh - part 1

മരണാനന്തരം എന്ത് സംഭവിക്കുന്നു? നീതിമാന്‍മാരും ദുഷ്ടന്മാരും കടന്നു പോകുന്ന വത്യസ്തമായ  സാഹചര്യങ്ങള്‍  ഏവ? ദൈവം സ്നേഹം ആകുന്നു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു അതില്‍ ശിക്ഷയെ കുറിച്ചുള്ള കാഴ്ചപാട് എന്ത്? നിത്യ ജീവിതത്തെ ഈ ലോക ജീവിതം എങ്ങനെ സ്വാധീനിക്കുന്നു? ഈ ചോദ്യങ്ങള്‍ അനേകര്‍ ഉന്നയിക്കുന്നുണ്ട്‌ .ദൈവം ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു സാധു വിനെപോലെ അനേക വിശുദ്ധന്‍മാര്‍ക്ക് ഈ അദൃശ്യ ലോകത്തെ പൌരന്മാരെ കാണാനുള്ള മൂടുപടം മാറ്റി കാണിച്ചിരിക്കുന്നു ഇത്തരത്തില്‍ ഉള്ള വെളിപ്പാടുകള്‍ നാം വിനയത്തോടും ഭയത്തോടും കനെണ്ടാതാകുന്നു . യേശു വെളിപ്പെടുത്തിയ വെളിപ്പെടുതലിന്റെയും വേദപുസ്തകത്തിന്റെ ആധാരത്തിലും വേണം ഇവ പരിശോധിക്കാന്‍ .ദൈവീക വെളിപ്പെടുത്തലിന്റെ പരമോന്നത സ്വഭാവത്തിന് അനുസൃതമാണ് ഈ ദൂതുകള്‍ എന്ന് നമുക്ക് കാണാം നമുക്ക് അജ്ഞാതയാലും, നിബന്തബുദ്ദിയാലും കാണാന്‍ കാഴ്യിയാത്തതും വിശ്വാസത്താല്‍ നാം എത്താന്‍ ആഗ്രഹിക്കുന്നതും ആയ നാടിനെക്കുറിച്ച് ദൈവം തന്‍റെ ഭക്തന് വെളിപ്പെടുത്തി .
                        1912 ല്‍ കൊട്ടഗരില്‍ വച്ച് പ്രാര്‍ത്തിച്ചുകൊണ്ട്‌ ഇരിക്കുമ്പോള്‍ താന്‍ മരിച്ചവനെ പോലെ ആയി .സ്വര്‍ഗീയ മഹത്വത്തില്‍ പ്രവേശിക്കുന്നവനെപോലെ തന്‍റെ ആത്മാവ് ഉയര്തപെട്ടു . സാധുവിന്‍റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ "ഈ ദര്‍ശനങ്ങള്‍ എന്‍റെ ജീവിതത്തെ ധന്യമാക്കിയിരിക്കുന്നു ഞാന്‍ ആഗ്രഹിക്കുമ്പോള്‍ ഒക്കെ ഈ ദര്‍ശനം ഉണ്ടാകാറില്ല സാധാരണ ഞാന്‍ പ്രാര്തിക്കുമ്പോള്‍ അല്ലെങ്കില്‍ ധ്യാനിക്കുമ്പോള്‍ മാസത്തില്‍ 8-10 പ്രാവശ്യം ദര്‍ശനം ലഭിക്കും.ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേക്ക് സ്വര്‍ഗീയ മണ്ഡല മഹത്വത്തില്‍ ഞാന്‍ ക്രിസ്തുവിനോട് കൂടെ നടക്കയും ദൈവ ദൂതന്‍മാരും ആത്മാക്കളും ആയി സംസാരിക്കയും ചെയ്യുന്നു ഈ ആത്മീയ കൂട്ടായ്മയിലേക്ക് നിത്യം ചേരാന്‍ ഇതിന്‍റെ ആനന്ത നിര്‍വൃതി എന്നെ പ്രേരിപ്പിക്കുന്നു .അവ്യക്തവും ചിന്നഭിന്നവും പിടികിട്ടാത്തതും ആയ ദൂതുകള്‍ അല്ല എനിക്ക് ഈ ദൂതന്‍ മാരില്‍ നിന്നു വിശുദ്ധന്‍ മാരില്‍ നിന്നും ലഭിച്ചത് എന്നെ മധിച്ചുകൊണ്ടിരുന്ന പ്രശനങ്ങള്‍ക്ക് പരിഹാരവും കാര്യകാരണ സഹിതവും ആയ ദൂതുകള്‍ ആണ് "
                               വിശുദ്ധന്മാരും ആയുള്ള സഹവാസം അപ്പോസ്തോലന്മാരുടെ വിശ്വാസപ്രമാണത്തില്‍ പറയുന്നതുപോലെ ആദ്യകാല സഭയുടെ അനുഭവത്തില്‍ ഒരു യാഥാര്‍ത്ഥ്യം ആയിരുന്നു ഒരിക്കല്‍ ദര്‍ശനത്തില്‍ വിശുധന്മാരോട് ഇതിനു ഒരു തെളിവ് ബൈബിള്‍ അടിസ്ഥാനത്തില്‍ തരേണം എന്ന് അദ്ദേഹം പറഞ്ഞു ,ഉടനെ Zechariah 3:7-8 വായിക്കാന്‍ ആവശ്യപെട്ടു 


"Thus says the LORD of hosts, 'If you will walk in my ways and if you perform my services ,then you will also govern My house and also have charge of My courts,and I will grant you free access among these who are standing here. Now listen Joshua the high priest,you and your friends who are sitting in front of you- indeed they are men who are a symbol.for behold I am going to bring in My servant the Branch' 
                ഈ നില്‍ക്കുന്നവര്‍ ദൂതന്മാരോ ശരീര രക്തം ഉള്ള മനുഷ്യരോ അല്ലായിരുന്നു അവര്‍ മഹത്വീകരിക്കപെട്ട വിശുദ്ധന്മാര്‍ ആയിരുന്നു .യോശുവ ദൈവ കല്‍പ്പന അനുസരിച്ചാല്‍ ഈ വിശുദ്ധന്മാരുടെ ഇടയില്‍ ആഗമനം അനുവധിച്ചുകിട്ടും എന്നായിരുന്നു ദൈവത്തിന്റെ വാഗ്ദത്തം ഇവര്‍ യോശുവക്ക് കൂടാന്‍ പറ്റിയ പരിപൂര്‍ണ്ണത മനുഷ്യ ആത്മാക്കള്‍ .
          ആത്മാക്കള്‍, വിശുദ്ധന്മാര്‍ ,ദൈവദൂതര്‍ ഇവ തമ്മിലുള്ള വത്യാസം ഇപ്രകാരം ആണ് .ആത്മാക്കള്‍ നല്ലതും ചീത്തയും ഉണ്ട് മരണാനന്തരം ഇവ സ്വര്‍ഗത്തിനും നരകത്തിനും മധ്യേ ഉള്ള ഘട്ടത്തില്‍ കഴിയുന്നു .വിശുദ്ധന്മാര്‍ ഈ ഘട്ടത്തിലൂടെ കടന്നു ആത്മീയ ലോകത്തിന്റെ ഉന്നതങ്ങളില്‍ എത്തുന്നവര്‍ ആണ് ഇവരെ പ്രത്യേക സേവനങ്ങള്‍ക്കായി വേര്‍തിരിച്ചിരിക്കുന്നു . ദൂതന്മാര്‍ എല്ലാതരം ശ്രേഷ്ഠ സേവനങ്ങളും ചെയ്യണം അങ്ങനെ ഉള്ള മഹത്വ ജീവികളാണ് മറ്റുലോകതുനിന്നും നമ്മുടെലോകതുനിന്നും ഉള്ള അനേക വിശുദ്ധന്മാരും ഈ കൂട്ടത്തില്‍ ഉണ്ട്, ഇവര്‍ എല്ലാം ഒരു കുടുംബം ആയി ജീവിക്കയും സ്നേഹത്താല്‍  അന്യോന്യം സേവ ച്യ്കയും ചെയ്യും .ദൈവത്തിന്‍റെ സാനിധ്യത്തില്‍ അവര്‍ നിത്യ സന്തോഷം അനുഭവിക്കുന്നു .ആത്മലോകം എന്നുപറഞ്ഞാല്‍ ശരീരം വിട്ടശേഷം ആത്മാക്കള്‍ പ്രവേശിക്കുന്ന ഈ മധ്യ ലോകം ആണ് .ആധ്യാത്മിക ലോകം എന്നതിന്‍റെ അര്‍ഥം അടിതട്ടില്ലാത്ത കിണറിന്റെ അന്ധകരത്തിനും കര്‍ത്താവിന്റെ പ്രകാശിത സിംഹാസനതിനും  ഇടയില്‍ ഉള്ള ഘട്ടത്തില്‍ കൂടെ പുരോഗമിക്കുന്ന എല്ലാ ആത്മീയ ജീവികളും എന്നാണ് ഈ ദൂതുകള്‍ ഉറുദു ഭാഷയില്‍ 1926 july ല്‍ സാധു സുന്ദര്‍ സിംഗ് എഴുതപ്പെട്ടു പിന്നീട് ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപെട്ടു 
                                                                                                   
                                                                                                               (to be continued......)                             

No comments:

Post a Comment

Related Posts with Thumbnails