Thursday, June 10, 2010

STONES TAKEN FROM JORDAN RIVER (JOSHUA 4:3)

                        യോഹന്നാന്‍ സ്നാപകന്‍ യോര്‍ദാനില്‍  സ്നാനം കഴിപ്പിച്ചു കൊണ്ട് ഇരിക്കുന്ന സമയത്ത് പരീശന്‍ മാരും സധുക്യരും   ആയ യഹൂദന്മാര്‍ വരുന്നതു കണ്ടാറെ "അബ്രഹാം  ഞങ്ങള്‍ക്ക്  പിതാവയിട്ടു ഉണ്ട് എന്ന് ഉള്ളം കൊണ്ട് പറയുവാന്‍ തുനിയരുത്, ഈ കല്ലുകളില്‍ നിന്ന് അബ്രഹാമിന്  മക്കളെ  ഉളവാക്കുവാന്‍ ദൈവത്തിനു  കഴിയും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (MATHEW 3:9) എന്ന് പറഞ്ഞു
                                     ഈ കല്ലുകള്‍ ഇസ്രേല്‍ മക്കള്‍ക്ക്‌ എന്നേക്കും ഒരു ഞാപകം  ആകുന്നു ,ഈ കല്ലുകള്‍ക്ക് ഒരു ചരിത്രം ഉണ്ട് ഹെര്‍മോന്‍ പര്‍വ്വത നിരകള്‍ പാറ കൂട്ടങ്ങള്‍ ആകുന്നു അവിടെ പെയ്യുന്ന മഞ്ഞിലും വയിലിലും ഉണ്ടാകുന്ന മര്‍ദം മൂലം നൂറ്റാണ്ടുകള്‍ ആയി പൊട്ടി വീണ പാറ കഷ്ണങ്ങള്‍ ആണ് ഇവ , ഇതു യോര്‍ദാനിലെ ഒഴുക്കിലൂടെ വന്നു ഇന്ന് ചേറിന് അകത്തു അടിഞ്ഞു കിടക്കുക ആണ് ഇനി മുന്‍പോട്ടു പോകുവാണോ  മുകളിലേക്ക് വരുവാണോ കഴിയില്ല ഇതു അനേക ആളുകളുടെ ജീവിതത്തെ കാണിക്കുന്നു, അനേക കുടുംബങ്ങളില്‍ നിന്ന് സമൂഹത്തില്‍ നിന്ന് രാജ്യത്തുനിന്ന് പലവിധ സമ്മര്‍ദതാല്‍ അടര്‍ന്നു പോന്നു ,മരണ യോര്ധാനില്‍ ചെളിയില്‍ എന്നേക്കുമായ് താഴ്ന്നു കിടക്കുന്നു ഇനി വെളിയില്‍ വരും എന്ന ഒരു ആശയും ഇല്ല. JOSHUA 3:11 "ഇതാ സര്‍വ്വ ഭൂമിക്കും നാഥന്‍ ആയവന്‍ തന്‍റെ നിയമ പെട്ടകം നിങ്ങള്ക്ക് മുന്പായി യോര്ധാനിലേക്ക് കടക്കുന്നു" എന്ന് പറഞ്ഞു.12 ഗോത്രങ്ങളില്‍ നിന്ന് 12 പേര്‍ യോര്‍ദാനില്‍  കാലു കുത്തി, ഉറച്ച സ്ഥലത്ത് നിന്ന് ,അപ്പോള്‍ വെള്ളം ചിറ പോലെ നിന്നു ചാവ് കടലിലേക്ക്‌ ഒഴുകി പോയി ,ജനം എല്ലാം ഉറച്ച നിലത്തുകൂടി അക്കര കടന്നു .പല പ്രാവശ്യം അവര്‍ യോര്‍ദാന്‍  സമീപത്തു എത്തിയതാണ് പിന്നേയും അവര്‍ മരുഭൂമിയും മലകളും ചുറ്റി നടന്നു, കാരണം ദൈവം ഉദ്ദേശിച്ച ഇടത്ത് എത്തും വരെയും അവര്‍ അത് ചെയ്യേണ്ടി ഇരുന്നു
                                     ചേറില്‍ താന്നു കിടന്ന ഈ കല്ലുകളെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി, ഈ 12 കല്ലുകള്‍ ഗോത്ര തലവന്മാര്‍ തന്നെ ഇളക്കി തോളില്‍ എടുത്തു അക്കരെ അവരുടെ കൂടാരത്തില്‍ കൊണ്ട് വക്കണം എന്നായിരുന്നു നിയമ പെട്ടകം ചുമക്കുന്നവന്റെ ജോലി ആണ് നഷ്ടപ്പെട്ടു പോയതിനെയും ആഴാത്തില്‍ കിടക്കുന്നതിനെയും വെളിയില്‍ കൊണ്ട് വരേണ്ടത് ,കര്‍ത്താവു പറഞ്ഞു ഒരുത്തന് 100 ആട് ഉണ്ടായിരുന്നു ഒന്ന് നഷ്ട്പെട്ടു അവന്‍ 99 നെയും വിട്ടു ഒന്നിനെ തേടി കുഴിയില്‍ നിന്ന് കയറ്റി തോളില്‍ വഹിച്ചു കൊണ്ട് വന്നു എന്ന് . ഇന്ന് അനേകം പുസ്തകം ചുമക്കുന്നവര്‍ പള്ളികളില്‍ ശിശ്രൂഷിക്കുന്നവര്‍ സെമിനാരികളില്‍ പഠിപ്പിക്കുന്നവര്‍ തുടങ്ങി അനേകര്‍ ഉണ്ട്,  ഇവരുടെ ശിശ്രൂഷ നഷ്ടപ്പെട്ടു പോയവരെ കണ്ടെത്തി വീണ്ടും കൂടാരത്തില്‍ ആക്കുക ആണ് അതിനു പകരം ഇവര്‍ സ്വന്തം കാര്യം നോക്കുകയാണ് മിശ്രയീമില്‍ നിന്ന് കൊണ്ടുവന്നത് ചുമന്നു കൂടാരത്തില്‍ ആക്കുക ആണ്, ഇന്ന് ഇവരാണ് ഏറ്റവും അധികം സമ്പാദിച്ചു കൂട്ടുന്നത്‌. കല്ലുകള്‍ ഇന്നും യോര്ധാനില്‍ ചേറ്റില്‍ കിടന്നു നിലവിളിക്കുന്നു ജനം സമ്പത്തും ആയി യോര്‍ദാന്‍  കടക്കുവാന്‍ ഉള്ള ബാധപ്പാടില്‍ ഇതു ശ്രദ്ധിക്കുന്നില്ല യോശുവയുടെ വാക്ക് കേള്‍ക്കാന്‍ ഇവര്‍ നില്‍ക്കുന്നതും ഇല്ല .....ഈ കല്ലുകളെ കയറ്റുന്നതാണ് സുവിശേഷം ഈ സുവിശേഷതിനല്ലാതെ മറ്റൊന്നിലും ഈ കല്ലുകളെ കയറ്റാന്‍ കഴിയുകയും ഇല്ല.
                                     നാം നാശത്തില്‍ നിന്നും ചുമന്നു കയറ്റുന്ന ഈ കല്ലുകള്‍ (വ്യക്തികള്‍ )ആണ്  ദൈവ വേല ചെയ്യുന്നവന്‍റെ സാക്ഷിയം ഇതു ഭാവി തലമുറ ചോദിക്കുമ്പോള്‍ പറയാന്‍ ഉള്ള അടയാളം ആയിരിക്കും Deuteronomy 27:2-4 നിങ്ങള്‍ യോര്‍ദാന്‍ കടന്നു നിന്‍റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി കുമ്മായം തേക്കണം യഹോവയായ ദൈവം വാഗ്ദ്ധതം ചെയ്തു നിനക്ക് തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് ചെന്ന ശേഷം ഈ  ന്യായ പ്രമാണ വചനങ്ങള്‍ എല്ലാ അവയില്‍ എഴുതേണം ദൈവം തങ്ങളോടു കല്‍പ്പിക്കുന്ന ഈ കല്ലുകള്‍ എബാല്‍  പര്‍വതത്തില്‍ നാട്ടുകയും അവയ്ക്ക് കുമ്മായം അടിക്കയും വേണം -ആ കല്ലുകളില്‍ ന്യായ പ്രമാണ വചനങ്ങള്‍ തെളിവായി  എഴുതണം .
                                 നാം കണ്ടതാണ് തലേ ദിവസം വെള്ളം കരകവിഞ്ഞു ഒഴുകിയത് ഈ കല്ലുകളില്‍ ചേര്‍ നിറഞ്ഞു ഇരിക്കയാണ് രാത്രി മുഴുവന്‍ ആ കല്ല്‌ വൃത്തി ആക്കണം ,പ്രഭാതത്തില്‍ യോര്‍ദാനില്‍ നിന്ന് കക്കാ എടുക്കണം ഇതു കുമ്മായം ആക്കാന്‍ വിറക് ശേഘരിക്കണം തലേ ദിവസത്തെ കഷ്ടപ്പാട്, ഉറക്കം ഇല്ലായ്മ തുടങ്ങിയവ മൂലം ഇതു ശ്രമകരമായ വേല ആണ്, ദൈവം വിളിച്ചവന് വിശ്രമം ഇല്ല . പല ദിവസത്തെ ശ്രമത്തിനു ഒടുവില്‍ അവന്‍ കല്ലില്‍ വെള്ള പൂശി, നാശത്തില്‍ കിടന്നവരെ കഴുകി ശുദ്ദീകരിച്ചു വചനം എന്നാ മായം ഇല്ലാത്ത പാല് കൊടുക്കേണം ഇന്ന് അവനെ നോക്കിയാല്‍ അവന്റെ പഴയ അവസ്ഥ ആരും അറിയില്ല ഈ കല്ലുകള്‍ ഏബാല്‍ പര്‍വതത്തില്‍ നാട്ടി, ശാപ ഗ്രസ്ഥരായ് എബാലിലേക്ക്  പോകുന്നവര്‍ക്കായി ഇന്ന് അവന്‍ നില്‍ക്കയാണ്‌, പാപികള്‍ക്ക് വേണ്ടി ശാപം ആയി തീര്‍ന്ന നമ്മുടെ കര്‍ത്താവിനെ പോലെ ...
                         നൂറ്റാണ്ടുകള്‍ക്കു ശേഷം ആണ് യോഹന്നാന്‍ സ്നാപകന്‍ ആ കടവില്‍ വരുന്നത്, മാനസാന്തരത്തിന് തക്ക ഫലം കായിക്കാത്ത ആളുകളെ നോക്കി ദൂരെ ഏബ്ബാല്‍ പര്‍വ്വതം ചൂടിക്കാട്ടി പറയുകയാണ്, ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ആ കല്ലുകള്‍ അവിടെ കാണണം എന്നില്ല കാലപഴാക്കം സംഭവിച്ചിരിക്കാം എന്നാല്‍ ഇന്ന് അവ ഓര്‍മയില്‍ ഒരു ഞാപകം ആയി നില്‍ക്കുന്നു ,അവ വാക്കും ഭാഷണവും ഇല്ല്ലാതെ സമാരിച്ചുകൊണ്ട് ഇരിക്കുന്നു,തലമുറകള്‍ കടന്നു പോകും പുതിയ തലമുറക്ക്‌ നമ്മുടെ ജീവിതങ്ങള്‍ ക്രിസ്തുവില്‍ നല്ല സാക്ഷ്യം ഉള്ളതയിരിക്കട്ടെ ഇതു ഇന്ന്  സാധു കൊച്ചു കുഞ്ഞു ഉപദേഷിയെയും,  M .V ചെറിയാച്ചനെയുംനോക്കി പറയുന്നതുപോലെ ആകട്ടെ .  നമുക്കും നല്ല സാക്ഷ്യം ഉള്ളവരായി കടന്നു പോകാം വരും തലമുറക്ക്‌ ഓര്‍മിക്കാനും ക്രിസ്തുവിനു വേണ്ടിനില്‍ക്കാനും ഉള്ള പ്രജോദനം  ആകട്ടേ 

No comments:

Post a Comment

Related Posts with Thumbnails