Thursday, June 24, 2010

THE VISION OF SPIRITUAL WORLD - Sadhu Sundar Singh - part 3



മനുഷ്യ സഹായം ഇവിടെയും ആത്മലോകത്തും 


നമ്മുടെ പ്രിയപെട്ടവരുടെ ആത്മാക്കള്‍ ചിലപ്പോലും ദൈവ ദൂതന്‍മാര്‍ എപ്പോളും നമ്മുടെ അടുത്ത് ഉണ്ട്,ദൂതന്മാര്‍  നമ്മളെ സഹായിക്കയും സംരക്ഷിക്കയും ചെയ്യുന്നു വളരെ ചുരുക്കമായി നമക്ക് വെളിപ്പെടുകയും ചെയ്യും നല്ല ചിന്തകളാല്‍ അവ നമ്മെ ദൈവത്തിങ്കലേക്കു ആകര്‍ഷിക്കുന്നു അവര്‍ക്ക് അസാധ്യമായത് നമ്മിലുള്ള ദൈവാത്മാവ് പൂര്‍തികരിക്കുന്നു. സ്ഥാനം കൊണ്ടും ജ്ഞാനം കൊണ്ടും ആരും വലിയവരആകുന്നില്ല മറ്റുള്ളവരെ സഹായിക്കുന്നതില്‍ കൂടെയും സ്നേഹത്തില്‍ കൂടെയും സേവനത്തില്‍ കൂടെയും ആണ് വലിയവര്‍ ആകുന്നതു .കര്‍ത്താവു പറഞ്ഞു വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ദാസര്‍ ആകണം എന്ന് .ധാരാളം വിശ്വാസികളും സത്യാന്വ്വേഷികള്‍ ആയ മറ്റുള്ളവരും ഭാകീകമായ അറിവോടെ  മരിക്കുന്നു നിര്‍ഭന്ത ബുദ്ധിയോടെ ആണെങ്കില്‍ ദൈവത്തിനു ഒന്നും ചെയ്യാന്‍ കഴിയില്ല സത്യത്തിനു അനുസരണമായി തിരുത്താന്‍ മനസുള്ളവരെ ആത്മ ലോകതുവച്ചു തിരുത്തുന്നു .ഒരു വിഗ്രഹആരാധി ആയ യേശുവിനെ അറിയാത്ത  ആത്മാവിനെ അവിടെ കണ്ടു ,വിശുദ്ധന്മാരുടെ ആത്മാക്കള്‍ അവനോടു ഇങ്ങനെ പറഞ്ഞു ഏക സത്യ ദൈവവും ആ ദൈവത്തിന്‍റെ പ്രതിരൂപവും ആയ ക്രിസ്തുവും അല്ലാതെ വേറെ ദൈവം ഇവിടെ ഇല്ല .സത്യ അന്വേഷി ആയവന്‍ അവന്റെ തെറ്റു സമ്മതിച്ചു ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിക്കയും ചെയ്തു പുതിയ ആത്മാക്കളുടെയും അവന്റെയും മുന്‍പില്‍ ക്രിസ്തു വെളിപ്പെട്ടു എന്നാല്‍  തന്‍റെ പൂര്‍ണ ശോഭയോടെ ആയിരുന്നില്ല .പൂര്‍ണ ശോഭയില്‍ ദൂതന്മാര്‍ പോലും ചിറകുകൊണ്ടു മറച്ചാണ് നിന്നിരുന്നത് .ഈ കാഴ്ച ആത്മാക്കളെ ജീവദായകമായ സന്തോഷ പ്രഭയില്‍ കുളിപ്പിക്കുന്നു ആ പ്രഭയില്‍നിന്നു ഒഴുകുന്ന സ്നേഹത്താല്‍ ആശ്വാസം ലഭിച്ചവരി സന്തോഷിച്ചു ആരാധിക്കുന്നു .ജീവകാലം മുഴുവന്‍ കഠിന അദ്വാനം ചെയ്തു മറ്റൊന്നും ചിന്തിക്കാന്‍ അവസരം ലഭിക്കാത്ത ഒരുവന്റെ ആത്മാവിനെയും എല്ലാത്തിലും സംശയം ഉള്ള ഒരു ആത്മാവിനെയും അവിടെ കണ്ടു കൊടും ദുരിതത്തില്‍ ആയ അവ സഹായത്തിനായി നിലവിളിക്കുന്നത് ആദ്ദേഹം കാണുവാന്‍ ഇടയായി .സഹായിക്കാന്‍ എത്തിയ ദൂതന്മാരെയും വിശുധന്മാരെയും അവ സംശയിച്ചു .ഒരു ആത്മീയനെ പറ്റി പറയുമ്പോള്‍ കള്ളം ആണെന്നും അല്ലാത്തവരെ പറ്റി പറയുമ്പോള്‍ അതില്‍ നന്മ കണ്ടെത്താന്‍ ശ്രമിക്കുന്ന സ്വഭാവം ആയിരുന്നു അവയ്ക്ക് .
                                   തിന്മ ചെയ്തു ജീവിച്ച ഒരു മനുഷ്യന്റെ ആത്മാവ് വരുന്നത് അദ്ദേഹം കണ്ടു നല്ല ആത്മക്കാലെയും ദൂതന്‍ മാരെയും കണ്ടപ്പോള്‍ അവന്‍ ശപിച്ചു ഇപ്രകാരം പറഞ്ഞു "നിങ്ങലെപോലുള്ള അടിമകള്‍ക്ക് വേണ്ടിയാണു ദൈവം സ്വര്‍ഗം ഉണ്ടാക്കുയത് ഭക്ക് ഉള്ളവരെ നരകത്തില്‍ ഇടുന്ന ദൈവം സ്നേഹം ആണോ? " ദൂതന്‍ അവനോടു "ദൈവം തന്‍റെ സ്നേഹത്തില്‍ വസിക്കുവാന്‍ ആണ് മനുഷ്യനെ സൃഷ്ടിച്ചത് അവരുടെ നിര്‍ബന്ത ബുദ്ടിയും ഇച്ചഷക്തിയുടെ ദുരുപയോഗവും മൂലം അവര്‍ നരകം പണിയുന്നതിനു ദൈവം ഉത്തരവാദി അല്ല "രണ്ടു ദൂതന്മാര്‍ അവനെ മുന്‍പോട്ടു നടത്തി അനുഗ്രഹീതവും പ്രകാശ പൂര്‍ണവും ആയ അവിടം കണ്ടപ്പോള്‍ അവന്‍ അസ്വസ്ഥന്‍ ആകാന്‍ തുടങ്ങി യേശുവിനെ കണ്ടപ്പോള്‍ അവന്റെ പാപം അവനു വെളിപെട്ടു ഉടനെ അവന്‍ പുറകോട്ടു തിരിഞ്ഞു അഗാത കൂപത്തില്‍ പതിച്ചു.ഉടനെ ഒരു ശബ്ദം കേട്ടു ഇവിടെ വരന്‍ ആരെയും തടയുന്നില്ല അവരുടെ അകൃത്യം നിമിത്തം അവര്‍ക്ക് നില്ക്കാന്‍ കഴിയില്ല ,പുതുതായി ജനിചില്ലെങ്കില്‍ ആര്‍ക്കും കൈവരാജ്യം കാണാന്‍ കഴിയില്ല .
                                     കള്ളം പറയുന്ന ഒരാളുടെ ആത്മാവിനെ അവിടെ കണ്ടു അവന്‍ വന്ന ഉടനെ കള്ളം പറയാന്‍ തുടങ്ങി അവന്പരയുന്നതിനു മുന്‍പേ എല്ലാവരും അതു മനസിലാക്കുയതിനാല്‍ അവന്‍ നാണിച്ചു പോയി ഒരു ഹൃദയ ചിന്തയും അവിടെ മരച്ചുവൈക്കാന്‍ സാദ്യം അല്ല ,ആത്മാവ് ഭൂമി വിടുന്നതിനു മുന്‍പ് ഏറ്റു പറയാത്ത പാപത്തിന്റെ മുദ്ര അവനില്‍ വീണിരിക്കും സ്വര്‍ഗത്തിലെ വെളിച്ചത്തില്‍ അതു പരസ്യമായി കാണാം യേശുവിന്റെ രക്തം മറച്ചതു ഒഴികെ .ലോകത്തില്‍ വച്ച് സത്യത്തെയും അസത്യത്തെയും ഒളിപ്പിച്ചു അനേകരെ ഭാരപെടുതിയവാന്‍ അവന്‍ അവനെത്തന്നെ വഞ്ചിച്ചു എന്ന് മനസിലായി അഗാതതിലേക്ക് ഓടിപോയി .
    എല്ലാ പീഡനവും പ്രയാസവും സഹിക്കണ്ടിവന്നാലും ദൈവപൈതലിന്റെ സ്വര്‍ഗം ഭൂമിയില്‍ തന്നെ ആരംഭിക്കുന്നു ,അവന്റെ ഉള്ളില്‍ ദൈവത്തിന്‍റെ സമാധാനം ലഭിക്കുന്നു ,ജീവന്റെ ഉറവ ആയ ദൈവം അവനില്‍ വസിക്കുന്നു 30 വര്‍ഷം ദൈവത്തെ സേവിച്ച ഒരുവന്റെ ആത്മാവിനെ അവിടെ കണ്ടു മരിക്കുന്നതിനു മുന്‍പേ ദൈവം അവന്റെ കണ്ണ് തുറന്നു കൊടുത്തു അവന്റെ മുന്നില്‍ സ്വര്‍ഗം തുറന്നിരിക്കുന്നതും ദൂതന്മാരും വിശുദ്ധന്മാരും കര്‍ത്താവും അവനായി കാത്തുനില്‍ക്കുന്നതും സ്തെഫനോസിനെപോലെ അവന്‍ കണ്ടു മഹാ സന്തോഷത്തിന്റെ ആരവം കേട്ടു .സ്വാഗതം എന്ന് എഴുതപെട്ട ആരു ഭലകം സംസാരിക്കുന്നതു അവന്‍ കണ്ടു .പ്രവേശന കവാടത്തില്‍ തനിക്കു മുന്‍പേ മരിച്ച അനേകം വിശുധാരെ അവന്‍ കണ്ടു .ദൂതന്മാര്‍ മാറി നിന്നു ക്രിസ്തു തന്നെ കടന്നു വന്നു .അവന്‍ ഉടനെ കര്‍ത്താവിന്റെ പാദത്തില്‍ വീണു അവനെ ഉയര്‍ത്തി കര്‍ത്താവു "നല്ലവനും വിശ്വസ്തനും ആയ ദാസനെ" എന്ന് വിളിച്ചു അവനായി ഒരുക്കിയ മന്ദിരത്തില്‍ കൊണ്ടുപോയി അവന്‍ കര്‍ത്താവിനു പുറം തിരിഞ്ഞു നില്‍ക്കുന്നു എന്ന് അവനു തോന്നി .ശ്രദ്ധിച്ചപ്പോള്‍ എല്ലായിടത്തും അവന്‍ കര്‍ത്താവിനെ കണ്ടു .മനോഹര തോട്ടങ്ങളും ഉദ്യാനങ്ങളും എല്ലായിടവും കാണാം എല്ലാം ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു ആകര്‍ഷകമായ പക്ഷികളും ,പാട്ടുപാടുന്ന ദൂതന്മാരും വിശുദ്ധന്മാരും .അവിടെ നിത്യ സന്തോഷം മാത്രം കണ്ണുനീര്‍ ഇല്ല .എല്ലാം ആത്മീയം നോട്ടത്തിനു ദൂരം ഇല്ല .അകത്തു ചെന്നപ്പോള്‍ കര്‍ത്താവു ഒരുക്കിയ വാസസ്ഥലം എന്ന് കണ്ടു 
                       സ്വര്‍ഗത്തില്‍ എത്തിയാല്‍ ഏല്ലാവര്‍ക്കും ഓരോ പേര് ലഭിക്കും അതു വെള്ള കല്ലില്‍ പതിച്ചു നല്‍കും മറ്റാര്‍ക്കും അറിയാന്‍ കഴിയില്ല ആരും ആപേര് വെളിപ്പെടുത്തുകയും ഇല്ല അവിടെ പേരിനു പ്രസക്തി ഇല്ലല്ലോ എല്ലായിടവും ദൈവ സാനിദ്യം ദൂരെ ഉള്ള മണ്ഡലങ്ങളിലേക്ക് നിമിഷങ്ങള്‍ കൊണ്ട് യാത്ര ചെയ്യാം സമയവും കാലവും ഇല്ല ,കണ്ണുനീരും സങ്കടങ്ങളും ഇല്ല ഇതിനായി രക്ഷിക്കപെട്ടു കര്‍ത്താവിനായി ജീവിക്കുക ഭവനം ഒരുങ്ങി കഴിഞ്ഞു കാഹളം കേള്‍ക്കാറായി കൈവിട്ടു പോകല്ലേ  ......... 

No comments:

Post a Comment

Related Posts with Thumbnails