Tuesday, July 20, 2010

Favor With God - Luke 1:30

ദൈവം മോശക്ക് വെളിപ്പെട്ടത് സീനായ് മലമുകളില്‍ ആണ്, അവന്‍ ഹോരെബിന്റെ മുകളില്‍ ആടിനെ തീറ്റാന്‍
ചെന്നതാണ് ദൈവത്തിന്‍റെ പര്‍വതമായ സീനായ് എന്ന് പറയുന്നത് ഹോരെബ് ആകുന്നു. അവിടെ മുള്ചെടികളും കുറ്റി ചെടികളും മാത്രമേ ഉള്ളു, ആ മുള്‍മരത്തില്‍ അത്നി ജ്വാലക്ക് നടുവില്‍ ദൈവം മോശക്ക് പ്രത്യക്ഷന്‍ ആയി. അവിടെ നിന്നു മോശയെ പേര് വിളിക്കുന്ന ദൈവം അങ്ങ് ദൂരെ ഉള്ള തന്‍റെ ജനത്തിന്റെ വിടുതലിനായി ദൈവം ഇറങ്ങി വന്നത് മോശയുടെ മുന്‍പില്‍, ദൈവത്തിന്‍റെ പര്‍വതത്തില്‍ അവിടെ നിന്നു തന്‍റെ ജനത്തിന്റെ വിടുതലിനു നിര്‍ദേശം നല്‍കി വീണ്ടും അവന്‍ പര്‍വതത്തില്‍ ചെന്നപ്പോള്‍ രണ്ടു കല്പലകകള്‍ ചെത്തി ഉണ്ടാക്കി അതില്‍ ദൈവം തന്‍റെ പ്രമാണം എഴുതാന്‍ വിരല്‍ ഓടിച്ചു അഗ്നി കൊണ്ട് അത് തെളിഞ്ഞു അക്ഷരങ്ങള്‍ തെളിവായി വന്നു. അങ്ങനെ അഗ്നിമയമായ ഒരു പ്രമാണം ദൈവം നല്‍കി, ഇതു അടിമത്വത്തില്‍ നിന്നു പുറപ്പെടുവിക്കുന്ന ദൈവ കൃപ ആയി. Exodus 24:10 ല്‍ ഇപ്രകാരം പറയുന്നു "മോശ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു അവന്റെ പാദങ്ങള്‍ക്ക് കീഴെ നീലക്കല്ല് പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ചത പോലെയും ആയിരുന്നു" ഈ 40 ദിവസം മോശ ഭക്ഷണം ആകട്ടെ വെള്ളം ആകട്ടെ കഴിച്ചില്ല, മോശ ഇപ്രകാരം 3 പ്രാവശ്യം ഉപവസിച്ചതായി നമുക്ക് കാണാം. ആദ്യം മോശയുടെ ചെരുപ്പ് ഊരി ഇടുവിച്ചു അകലെ നിന്നു സംസാരിച്ച ദൈവം പിന്നെ Exodus 24:12 ല്‍ യഹോവ മോശയോട് നീ പര്‍വതത്തില്‍ കയറിവന്നു അവിടെ ഇരിക്ക, നീ അവരെ നടത്താന്‍ ഞാന്‍ എഴുതിയ ന്യായ പ്രമാണങ്ങളും കല്‍പ്പനകളും തരും എന്ന് പറഞ്ഞു. മറ്റാരോടും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ദൈവം 30 ലക്ഷം വരുന്ന ജനത്തില്‍ കഴിവും മിടുക്കും ഉള്ള പലരും ഉണ്ടായിരുന്നിട്ടും വിക്കനായ മോശയോട് മാത്രം സംസാരിക്കുന്ന തീഷ്ണത ഉള്ള ദൈവം ഇതു അവനോടുള്ള ദൈവത്തിന്‍റെ വലിയ കൃപ ആണ്.
                             ആദ്യം അഗ്നിമയമായി വെളിപ്പെട്ട ദൈവം ഖദിരമരം കൊണ്ടുണ്ടാക്കി പോന്നു പൊതിഞ്ഞു കറുത്ത തഹശുതോല്‍ കൊണ്ട് മൂടിയ ദൈവ നിര്‍ദേശപ്രകാരം മനുഷ്യ നിര്‍മിതമായ കൂടാരത്തില്‍ വെളിപ്പെടാന്‍ തുടങ്ങി, അങ്ങനെ മനുഷ്യനോടു കൂടെ ദൈവത്തിന്‍റെ കൂടാരം എന്ന് പറഞ്ഞു ആ വലിയ ദൈവ കൃപ മനുഷ്യ മദ്യെ ഇറങ്ങി വന്നു. ഈ പെട്ടകത്തില്‍ നിന്നു ദൈവം വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു തന്‍റെ ജനത്തെ നടത്തി. 
                                  കാലത്തിന്റെ തികവില്‍ കന്യക മരിയാമിന് ദൈവത്തിന്‍റെ കൃപ ലഭിച്ചു. ദൂതന്മാര്‍ തന്നോട് കൃപ ലഭിച്ചവളെ നിനക്ക് സമാധാനം എന്ന് പറഞ്ഞു. ഇതാ നിന്‍റെ ദാസി എന്ന് പറഞ്ഞു മറിയം ഏല്പിച്ചു കൊടുത്തപ്പോള്‍ പെട്ടകത്തില്‍ ഉണ്ടായിരുന്ന ദൈവ കൃപ മരിയാമില്‍ ഒരു മനുഷ്യനായി അവതരിച്ചു. അങ്ങനെ മരിയമില്‍ കൂടെ ആ വലിയ കൃപ നമുക്കും ലഭിച്ചു. ഇനി അവന്റെ ശിഷ്യത്തം അനുസരിക്കുന്ന എല്ലാവരിലേക്കും ആ കൃപ പകരുവാന്‍ ദൈവം ആഗ്രഹിച്ചു. അങ്ങനെ, John 1:12"അവനെ കൈകൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏല്ലാവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ കൃപ ലഭിച്ചു." 
                                      കൃപ ഒരു ഉപദേശമോ, സംവിധാനമോ, പ്രമാണമോ ആകുമ്പോള്‍ ആണ് അതു വില ഇല്ലാതെ ആകുന്നതു. അപ്പോള്‍ അതു ഒരു പൊതു തത്വം ആയി പാപക്ഷമ യേയും രക്ഷയും കുറിച്ച് പറയും അങ്ങനെ ക്രിസ്തീയമായ വിലകുറഞ്ഞ ഒരു സങ്കല്പം ആയി തീരുന്നു. ഈ ആശയം മനസുകൊണ്ട് അന്ഗീകരിക്കുമ്പോള്‍   ഈ കൈവകൃപ ലഭിച്ചു എന്ന് കരുതും. ഇങ്ങനെ ഇതെക്കുറിച്ച് ഉപദേശിക്കുന്നവന്റെ വായില്‍ നിന്നു വരുന്ന വാക്കുകളാണ് ദൈവകൃപ എന്ന് ധരിക്കുന്നു. അങ്ങനെ പാപം ചിലവില്ലാതെ മറച്ചു കൃപ വാങ്ങി കൊടുക്കുന്നു അതില്‍ കൂടി വചനം ജഡം ധരിച്ച ക്രിസ്തുവിനെ മറക്കുന്നു. പാപിയുടെ നീതീകരണം കൂടാതെ പാപത്തെ മറച്ചു കൃപ സകല ലോകനന്മകളും നല്‍കും എന്ന് പഠിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നതിനു പകരം കൃപ നല്‍കുന്നു എന്ന് പറയുന്ന ലോക നന്മകളാല്‍ സന്തോഷിപ്പിക്കുന്നു.
                    വില ഏറിയ കൃപ വയലില്‍ ഒളിച്ചുവച്ച നിധിക്ക് സമാനം ആകുന്നു. ഒരു മനുഷ്യന്‍ അതു അറിഞ്ഞാല്‍ ഉള്ളത് എല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നു. അങ്ങനെ യേശുവിന്റെ നുകം ഏറ്റു ദൈവകൃപയോടെ ജീവിക്കുവാന്‍ നാമും ഒരുങ്ങും. Matthew 11:30 "എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവും ആകുന്നു " എന്ന് പറഞ്ഞിരിക്കുന്നു.എന്നെ അനുഗമിക്കുക എന്നുള്ളത് കര്‍ത്താവിന്റെ വിലയേറിയ കൃപയുടെ വിളിയാണ്, മുക്കുവന്നായ പത്രോസിനെ അപ്പസ്തോലന്‍ ആക്കിയത് ഈ കൃപ ആണ് . പലപ്രാവശ്യം അവനു വീഴ്ച ഉണ്ടായി ഏതു വിശ്വസിക്കും ഇതു സംഭവിക്കാം എന്നാല്‍ ഈ കൃപ അവനെ യധാസ്ഥാനപ്പെടുതുന്നു.
                           
                            ഈ കൃപ സ്വന്ത സങ്കല്പം അല്ല ഇന്ന് കൃപ എന്നതിന് ഓരോരുത്തര്‍ക്കും ഓരോ സങ്കല്പം ആണ് മറൈന്‍ ഡ്രൈവ് ലെ കാക്കാത്തിയെ പോലെയും പക്ഷിയും കൂടും കൊണ്ട് ഇരുക്കുന്നവരെ പോലെയും ഉള്ളവരുടെ കൊയ്തു നിലം ആണ് ഇന്ന് സഭകള്‍, കൃപ വില ഏറിയതാണ് അതു യേശുവിനെ അനുഗമിക്കുന്നതാണ് പാപിയുടെ നീതീകരണം എന്ന വലിയ ദൈവ കൃപ ഇന്ന് പാപത്തിന്റെയും ലോകത്തിന്റെയും നീതീകരണം ആയി തീര്‍ന്നു കേവലം അന്യഭാഷകളും പ്രവചനങ്ങളും കൂദാശകളും ആയി മാറി. $50 നു വീട്ടില്‍ കുണ്ടുവരുന്ന ചരക്കായി. ആള് കൂട്ടാനും സഭ വളര്‍ത്താനും ഇതു ആവശ്യമായി, കര്‍ത്താവു പുറത്തും. ഈ വിലകുറഞ്ഞ തുക ലോകത്തില്‍ നിന്നു വത്യസ്തരായി ജീവിക്കുന്നവരെ പുറം തള്ളുന്നു. വിലകുറഞ്ഞ കൃപക്ക് ചുറ്റും കഴുക്കള്‍ ശവത്തിനു ചുറ്റും എന്നത് പോലെ എത്തുന്നു. ഈ വില കുറഞ്ഞ കൃപ നമുക്ക് തിരിച്ചടിയായി എന്ന് കരുതുന്നുവോ? ഇതു മൂലം വ്യവസ്ഥാപിത സഭകള്‍ തകരുന്നു. ഇതിനു അനുകൂലമായ വചനവും ദശാംശത്തിന്റെ പ്രമാണവും അവര്‍ മൊത്ത വിലക്ക് വില്‍ക്കുന്നു. അങ്ങനെ ആവശ്യപ്പെടാതെ പാപ മോചനവും സമ്പന്നതയെ കുറിച്ചുള്ള വാഗ്ദത്തവും അവിശ്വാസികള്‍ക്കും പരിഹാസികള്‍ക്കും നല്‍കി പണം ആക്കുന്നു. അങ്ങനെ ക്രിസ്തുവിനെ ഉപേക്ഷിച്ചു ജനങ്ങള്‍ ഭീകര സമുദായങ്ങളിലേക്കു നീങ്ങുന്നു. ഇതു മൂലം സഭയില്‍ ദശലക്ഷ കണക്കിന് ആത്മീയ മൃത് ദേഹങ്ങള്‍ ഉണ്ടാകുന്നു അപ്പ്രകാരം സഭയുടെ നാഥനായ ക്രിസ്തുവിനെ അനുഗമിക്കാതെ സഭാ മേലധികാരികളെ അനുഗമിക്കുന്ന വിശ്വാസികള്‍ ആയി തീരുന്നു. ശിഷ്യത്വം കൃപയില്‍ നിന്നും കൃപ ശിഷ്യത്വതില്‍ നിന്നും ആകേണ്ടി ഇരിക്കുന്നു, കൃപയുടെ വചനം കരുണയുടെ വറ്റാത്ത ഉറവ ആണ്. അതു കാല്‍വരിയില്‍ നിന്നു തുടങ്ങി നമ്മുടെ മനസുകളെയും ഹൃദയത്തെയും നനക്കുന്നു. ഇതു ഒരു വില്‍പ്പന ചരക്കായി ആരെയും എല്പിച്ചിട്ടില്ല, ഇതിന്‍റെ പുറകെ ഓടാതെ ഇരിക്കുക. ഈ കൃപയാം നദിക്കു അരികെ നില്‍ക്കുന്ന വൃക്ഷങ്ങള്‍ വിവിധ ഭലം തരുന്നതും ഇല വാടാത്തതും ആകുന്നു. ഇതിനു വില കുറഞ്ഞ കൃപയുടെ മരുന്ന് അടിക്കണ്ട ആവശ്യം ഇല്ല.
 

           



No comments:

Post a Comment

Related Posts with Thumbnails