Thursday, July 29, 2010

NOAH'S ARK - Part 1



Matthew 24:37 "For the coming of the son of man will be just like the days of Noah"


Genesis 6:5-8 ഇവിടെ മനുഷ്യന്‍റെ ഹൃദയ വിചാരങ്ങള്‍ ദോഷം ഉള്ളവ എന്നും അതിനാല്‍ ഞാന്‍ മനുഷ്യനെ ഉണ്ടാക്കിയതില്‍ അനുതപിക്കുന്നു എന്ന് പറഞ്ഞിട്ട് എന്നാല്‍ നോഹക്ക് യഹോവയുടെ കൃപ ലഭിച്ചു എന്ന് എഴുതിയിരിക്കുന്നു. നോഹ നീതിമാനും നിഷ്കലങ്കനും ദൈവത്തോടുകൂടെ നടന്നവനും ആയിരുന്നു. ഈ കാലത്ത്  ശേം, ഹാം, യാഫെത്ത് എന്ന മൂന്നു മക്കള്‍ ഉണ്ടായി. ചിലര്‍ വിശ്വസിക്കുന്നത് പോലെ മക്കള്‍ ഉണ്ടാകുന്നതു വിവാഹം കഴിക്കുന്നതും ദൈവത്തോടുകൂടെ നടക്കുന്നതിനു തടസം അല്ല എന്ന് മാത്രം അല്ല ദൈവം ഈ ഭുമി മനുഷ്യന് പാര്‍ക്കുവനായി ഉണ്ടാക്കി . അബ്രാഹമിനോട് പറയുന്നത് നിനക്ക് ആകാശംത്തിലെ നക്ഷതം പോലെയും കടല്‍ക്കരയിലെ മണല്‍ പോലെയും ഭൂമിയിലെ പൂഴി പോലെയും മക്കള്‍ ഉണ്ടാകും എന്നാണ്. എന്നാല്‍ അന്ത്യ നാളിനെ കുറിച്ച് പറയുന്നത് 1 timothy 4:1-2 ല്‍ അന്ത്യ കാലത്ത് വിവാഹം വിലക്കുന്നവര്‍ ഉണ്ടാകും എന്ന് പറഞ്ഞിരിക്കുന്നു.
                      Genesis 6:13-16 ഇവിടെ ഗോഫേര്‍ മരം കൊണ്ട് പെട്ടകം ഉണ്ടാക്കുവാന്‍ ദൈവം കല്‍പ്പിച്ചു. ഗോഫേര്‍ മരം ചിതല്‍ എടുക്കാത്തതും വെള്ളത്തില്‍ നശിക്കാത്തതും ആയി അന്ന് ആശുരില്‍ ഉണ്ടായിരുന്ന ഒരു മരം ആണ്. ഈ പെട്ടകത്തില്‍ അറകള്‍ ഉണ്ടാക്കണം എന്നും അതു ഒരുത്തര്‍ക്കു ഉള്ള പ്രത്യേക മുറി ആണെന്നും സൂചിപ്പിക്കുന്നു. ഇതിന്‍റെ അകവും പുറവും പശ തേക്കണം ഇതു പരിശുധല്മാവിനെ കാണിക്കുന്നു ഈ നാശകരമായ വെള്ളത്തില്‍ നമ്മുടെ പടകില്‍ വെള്ളം കയറാതെ സൂക്ഷിക്കുന്നത് ഈ പരിശുദ്ധ ആത്മാവ് ആണ്. ഇതു പുറത്തു മാത്രം പോരാ അകത്തും ഉണ്ടാവണം. ഈ പെട്ടകം മൂന്നു നിലകലായി ഉണ്ടാക്കണം. ഇതില്‍ നോഹയും കുടുംബവും (8 പേര്‍ )പക്ഷി മൃഗാതികള്‍ കയറി അപ്പോള്‍ ദൈവം അതിന്റെ വാതില്‍ അടച്ചു. അന്നുവരെ കൂടെ ഉണ്ടായിരു ആരും കയറിയില്ല കാരണം അന്നുവരെ ഭൂമിയില്‍ മഴ ഇല്ലാതിരുന്നു, മഞ്ഞു പയ്തു ഭൂമി നനഞ്ഞിരുന്നു. അതിനാല്‍ വരാനിരുന്ന അപകടതെപറ്റി ജനത്തിന് വിചാരം ഇല്ലായിരുന്നു. ഇന്ന് ജനം പറയും മരിച്ച ആരെങ്കിലും മടങ്ങിവന്നിട്ടുണ്ടോ അവിടം ആരെങ്കിലും കണ്ടിട്ടുണ്ടോ, എന്നാല്‍ ദൈവം വാതില്‍ അടക്കും പരിശുധല്മാവിനെ എടുക്കയും ചെയ്യും. ഉല്പത്തി 7:11 ല്‍ ആഴിയുടെ ഉറവുകള്‍ ഒക്കെയും തുറന്നു ആകാശത്തിന്റെ കിളിവാതിലും തുറന്നു. ഉല്പത്തി 1:6-10 വരെ പറയുന്ന മുകളിലത്തെ കിളിവാതിലും ദൈവം തുറന്നു. job26:7-10 ല്‍ അവന്‍ വെള്ളത്തെ മേഘങ്ങളില്‍ കെട്ടിവെക്കുന്നു അതു വഹിച്ചിട്ടു കാര്‍മുകില്‍ കീറി പോകുന്നില്ല എന്ന് എഴുതിയിരിക്കുന്നു. എത്ര അത്ഭുതം 40 രാവും 40 പകലും മഴ പയ്തു. ഏറ്റവും ഉയരം ഉള്ള കൊടുമുടി വരെ മൂടി പോയി.ഹിമാലയ പര്‍വതത്തിലെ ഗവേഷകര്‍ അവിട മഞ്ഞു മാറ്റിയപ്പോള്‍ ഉപ്പു കണ്ടിരുന്നത്‌ ചില വര്‍ഷം മുന്‍പ് വാര്‍ത്ത ആയിരുന്നു. വെള്ളം താണ്  പെട്ടകം അരരാത് പര്‍വതത്തില്‍ ഉറച്ചു(turkey). ഇന്നും അതു അവിടെ ഉണ്ടല്ലോ.

ഈ പെട്ടകത്തിന്റെ അളവ് ദൈവം കൊടുത്തതായി നമുക്ക് കാണാം. കൃത്യമായ അളവും തടിയും നോഹ ഉപയോഗിച്ച് 300 മുഴം നീളവും 50 മുഴം ഉയരവും 30 മുഴം വീതിയും ഉള്ള പെട്ടകത്തില്‍ ലോകത്തില്‍ ഉണ്ടായിരുന്ന ഏല്ലാവര്‍ക്കും കയറാന്‍ കഴികയില്ല. അതിലെ മുറികളും വലുപ്പവും ഈ കുടുംബത്തിനും പക്ഷി മൃഗതികള്‍ക്കും മാത്രം ആയിരുന്നു 2 peter 2:5 ല്‍ ന്യായ വിധിയെ പറ്റി പ്രസംഗിച്ചു അഥവാ നീതി പ്രസംഗി എന്ന് പറയുന്നു എന്നാല്‍ അതു അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് നടക്കുന്നത് പോലെ ഒരു പ്രസംഗം അല്ലായിരുന്നു ഈ പെട്ടകം പണിയാന്‍ മാത്രം ഉള്ള സമയം, അതിന്‍റെ അളവില്‍ കണ്ണും നാട്ടു ഇരിക്കുന്ന ഒരു വൃദ്ധന്‍ നോഹ. നമുക്ക് ദൈവം തന്നിരിക്കുന്നത് ദൈവഹിതത്തില്‍ ഉപയോഗിക്കുന്നത് അതു സമയമോ പണമോ മറ്റു എന്തു ആയാലും പ്രസംഗം തന്നെ ആണ് അതുകൊണ്ട് അബ്രയര്‍ 11 ല്‍ മരിച്ച ശേഷവും വിശ്വാസത്താല്‍ സംസാരിച്ചു എന്നും നോഹയെ കുറിച്ച് തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായി പെട്ടകം പണിതത്തില്‍ കൂടി ലോകത്തെ കുറ്റം വിധിച്ചു എന്നും എഴുതി ഇരിക്കുന്നു ഒരിക്കലും ലോകത്തിന്‍റെ രക്ഷക്കായി ഉള്ള ഒരു പെട്ടകം അല്ലായിരുന്നു 

                മിസ്രയെമില്‍ നിന്നു പുറപ്പെട്ടു പോകുമ്പോള്‍ മോശ നടത്തിയതു 40 ലക്ഷം ജനത്തെ ആണ്, ഇവര്‍ വിശ്വാസത്താല്‍ ഇറങ്ങിയതല്ല മറിച്ച് ദൈവം ചെയ്ത അത്ഭുതങ്ങള്‍ നേരിട്ട് അനുഭവിച്ചു ഇറങ്ങിയതാണ്. മിസ്രയെമ്യരുടെ ആദ്യ ജാതര്‍ കൊല്ലപ്പെടുകയും കൊട്ടാരം മുതല്‍ കുടില്‍ വരെ നിലവിളി ഉയരുകയും ച്യ്തപ്പോള്‍ മോശ പറഞ്ഞതുപോലെ കുഞ്ഞാടിനെ കൊന്നു അതിന്‍റെ രക്തം കട്ടിള പടിയില്‍ പുരട്ടി യേശു ക്രിസ്തുവിന്‍റെ രക്തത്തിന് നിഴാലയ ആ രക്തത്തില്‍ ആശ്രയിച്ചു മരണത്തില്‍ നിന്നു രക്ഷപെട്ടു ഇറങ്ങിയതാണ്. അവര്‍ക്ക് വഴിയില്‍ സ്വര്‍ഗത്തിലെ ഭക്ഷണം. വെയിലില്‍ മേഘത്തിന്റെ തണല്‍. രാത്രിയിലെ അഗ്നി സ്തംഭംതിന്റെ വെളിച്ചം. നിറം മങ്ങത്തതും പഴാകാത്തതും ആയ വസ്ത്രങ്ങളും ചെരുപ്പുകളും അവര്‍ക്ക് കൊടുത്തു. ചെങ്കടലില്‍ ശത്രു തകരുന്നത് അവര്‍ സ്വന്ത കണ്ണാല്‍ കണ്ടു. പക്ഷെ ഇതില്‍ രണ്ടേ രണ്ടു പേര്‍ മാത്രമേ വാഗ്ദത്ത നാട്ടില്‍ കടന്നു. നടത്തിയ മോശക്ക് പോലും അക്കരെ നാട്ടില്‍ കടക്കാന്‍ കഴിഞ്ഞില്ല ഇന്ന് നടക്കുന്നവരും നടത്തുന്നവരും ഓര്‍ക്കുക 40 ലക്ഷത്തില്‍ 2 പേര്‍ മാത്രം. അതെ പോലെ ലോകത്തില്‍ ഉണ്ടായ മഹാമാരിയില്‍ ലോകത്ത് ഉള്ളതില്‍ നോഹയുടെ കുടുംബം മാത്രം. 


(തുടരും .....)

No comments:

Post a Comment

Related Posts with Thumbnails